- Trending Now:
കൊച്ചി: ഇന്ത്യൻ സായുധ സേനയുമായി സഹകരിച്ച് ജാവ യെസ്ഡി മോട്ടോർസൈക്കിൾ സംഘടിപ്പിച്ച കാർഗിൽ വിജയ് ദിവസ് റൈഡിന്റെ മൂന്നാം പതിപ്പ് വിജയകരമായി സമാപിച്ചു. കമ്പനിയുടെ ഫോർഎവർ ഹീറോ ടാഗ്ലൈനിലുള്ള സംരംഭത്തിന് കീഴിൽ സംഘടിപ്പിച്ച റൈഡ് ഈ വർഷം ഇന്ത്യൻ ആർമിയുടെ നാഗാ റെജിമെന്റാണ് സംഘടിപ്പിച്ചത്. 24 വർഷം മുമ്പ് കാർഗിൽ യുദ്ധത്തിൽ രാഷ്ട്രത്തെ സംരക്ഷിക്കാൻ ജീവൻ ത്യജിച്ച ധീരജവാൻമാരുടെ ദൃഢനിശ്ചയത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയായിരുന്നു റൈഡിന്റെ ലക്ഷ്യം.
1999ലെ യുദ്ധത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച നാഗാ സൈനികർക്കുള്ള ആദരവായി ഫസ്റ്റ് ബ്രീത്ത് ടു ലാസ്റ്റ് എന്നതായിരുന്നു റൈഡിന്റെ പ്രമേയം. 2023 ജൂലൈ രണ്ടിന് നാഗാലാൻഡിലെ കൊഹിമയിൽ നിന്ന് ഫ്ളാഗ് ഓഫ് ചെയ്ത കാർഗിൽ വിജയ് ദിവസ് റൈഡ് 3,620 കിലോമീറ്റർ ദൂരം പിന്നിട്ട്, ദ്രാസിലെ കാർഗിൽ യുദ്ധസ്മാരകത്തിൽ സമാപിച്ചു. ഇന്ത്യൻ സായുധ സേനയിലെ വെറ്ററൻസ്, ഓഫീസർമാർ, സൈനികർ എന്നിവർ റൈഡിൽ പങ്കാളികളായി. രാഷ്ട്രത്തിനുവേണ്ടി വീറോടെ പൊരുതി വീരമൃത്യു വരിച്ച ധീരജവാൻമാരെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടന്നു. ആദ്യ ബാച്ച് പ്രൊഡക്ഷൻ മോട്ടോർസൈക്കിളുകളിൽ നിന്ന് 13 മോട്ടോർസൈക്കിളുകൾ ലേലം ചെയ്ത് 1.49 കോടി രൂപയും ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് സമാഹരിച്ചു. ഈ തുക സായുധ സേനയുടെ പതാക ദിന ഫണ്ടിലേക്ക് സംഭാവന ചെയ്തു.
യഥാർത്ഥ് ഹോസ്പിറ്റൽ ആങ്കർ നിക്ഷേപകരിൽ നിന്ന് 205.96 കോടി രൂപ സമാഹരിച്ചു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.