Sections

യഥാർത്ഥ് ഹോസ്പിറ്റൽ ആങ്കർ നിക്ഷേപകരിൽ നിന്ന് 205.96 കോടി രൂപ സമാഹരിച്ചു

Wednesday, Jul 26, 2023
Reported By Admin
Yatharth Hospital

കൊച്ചി: യഥാർത്ഥ് ഹോസ്പിറ്റൽ ആൻഡ് ട്രോമ കെയർ സർവീസസ്  ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) യ്ക്ക് മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്ന് 205.96 കോടി രൂപ സമാഹരിച്ചു. 18 ആങ്കർ നിക്ഷേപകർക്കായി ഓഹരി ഒന്നിന് 10 രൂപ മുഖവിലയുള്ള 6,865,506 ഇക്വിറ്റി ഓഹരികളാണ് വിതരണം ചെയ്തത്. ഇക്വിറ്റി ഓഹരി ഒന്നിന് 300 രൂപ എന്ന ഉയർന്ന പ്രൈസ് ബാൻഡിലാണ്    ഓഹരികൾ അനുവദിച്ചത്. ആങ്കർ നിക്ഷേപകർക്ക് ആകെ അനുവദിച്ച ഇക്വിറ്റി ഓഹരികളുടെ 35.60 ശതമാനം 05 ആഭ്യന്തര മ്യൂച്ചൽ ഫണ്ടുകൾക്കാണ് നൽകിയത്.

10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 285 രൂപ മുതൽ 300 രൂപവരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 50 ഇക്വിറ്റി ഓഹരികൾക്കും  തുടർന്ന് 50ന്റെ ?ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഇൻറൻസീവ് ഫിസ്‌കൽ സർവീസസ് ലിമിറ്റഡ്,  അംബിറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് മാനേജർമാർ. 2023 ജൂലൈ 26 ന് ആരംഭിച്ച ഐപിഒ  28 ന് അവസാനിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.