Sections

മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കി വിറ്റഴിക്കാൻ കഴിയുന്ന വിധത്തിൽ ജൈവതീരം ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസെഷൻ മാറണം: കെ. എൻ ഉണ്ണികൃഷ്ണൻ എം. എൽ.എ

Tuesday, May 30, 2023
Reported By Admin
Agri News

'ജൈവതീരം' ഫാർമർ പ്രൊഡ്യൂസർ ഓർഗ നൈസേഷൻ ഉദ്ഘാടനം കെ. എൻ ഉണ്ണികൃഷ്ണൻ എം. എൽ.എ നിർവ്വഹിച്ചു


ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും പൊക്കാളി നെല്ല് ഉൾപ്പെടെ കൃഷിയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കി വിറ്റഴിക്കാൻ കഴിയുകയും ചെയ്യുന്ന വിധത്തിൽ ജൈവതീരം ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസെഷൻ മാറണം എന്ന് കെ. എൻ ഉണ്ണികൃഷ്ണൻ എം. എൽ.എ പറഞ്ഞു. ഞാറക്കൽ, പറവൂർ ബ്ലോക്കുകളിലെ കൃഷിയിട ആസൂത്രണ വികസന പദ്ധതി ഗുണഭോക്താക്കൾ ചേർന്ന് രൂപീകരിച്ച 'ജൈവതീരം' ഫാർമർ പ്രൊഡ്യൂസർ ഓർഗ നൈസേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ.

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അധ്യക്ഷത വഹിച്ചു. കാർഷിക ചന്തയുടെ ഉത്ഘാടനവും ആദ്യ വില്പനയും പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷിംന സന്തോഷ് ,മേരി തേവർക്കാട്ട് എന്ന കർഷകയക്ക് നൽകി നിർവഹിച്ചു. കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പ്രമോദ് മാധവൻ കാർഷികപഠന ക്ലാസ്റ്റ് നയിച്ചു.

പഴം,പച്ചക്കറികൾ, പൊക്കാളി അരി, മറ്റ് കാർഷിക ഉത്പ്പന്നങ്ങൾ, ഫുഡ് പ്രോഡക്ടസ് എന്നിവയുടെ വിപണനവും പരിപാടിയുടെ ഭാഗമായി നടത്തി. യോഗത്തിൽ നോർത്ത് പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ് സനീഷ്, നോർത്ത് പറവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മണി ടീച്ചർ, ജൻസി തോമസ്, നിത സ്റ്റാലിൻ, കമല സദാനന്ദൻ,കെ. ബി സുരേഷ് ബാബു എന്നിവരും വൈപ്പിൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. ഡി വിൻസെന്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ രശ്മി അനിൽകുമാർ, ശാന്തിനി ഗോപകുമാർ ,മിനി വർഗീസ്,വൈപ്പിൻ ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബോധ ഷാജി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി വിൻസെന്റ്,പറവൂർ അസിസ്റ്റന്റ് ഡയറക്ടർ ശശിമേനോൻ,പറവൂർ,കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ ഷീല പോൾ, ഞാറക്കൽ ബ്ലോക്കിലെ കർഷകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.