Sections

പിതാവിനെ പോലെ ബിസിനസിൽ കഴിവ് തെളിയിച്ച് മകൾ; ഇഷ അംബാനിക്ക് പ്രമോഷൻ 

Monday, Jul 10, 2023
Reported By admin
ambani family

ഓഫ്ലൈനിലും ഓൺലൈനിലുമുള്ള പ്രധാന റീട്ടെയിൽ ബിസിനസുകൾ റിലയൻസിനുണ്ട്


 റിലയൻസ് ഗ്രൂപ്പിന്റെ ഭാഗമായ റിലയൻസ് റീട്ടെയിലിനെ നയിക്കാൻ നിയോഗിക്കപ്പെട്ടത് അംബാനി കുടംബത്തിലെ പെൺതരി ഇഷ അംബാനി ആയിരുന്നു. കഴിഞ്ഞ വർഷമാണ് ഏഷ്യയിലെ തന്നെ മികച്ച 10 റീട്ടെയ്ൽ കമ്പനികളിൽ ഒന്നായ റിലയൻസ് റീട്ടെയിലിന്റെ മൊത്തം ബിസിനസിനും ഇനി മേൽനോട്ടം വഹിക്കുന്നത് ഇഷ അംബാനി ആയിരിക്കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. 2020-ൽ ഏകദേശം 5,700 കോടി ഡോളർ മൂല്യമുണ്ടായിരുന്ന റിലയൻസ് റീട്ടെയിലിന്റെ മൂല്യം ഇപ്പോൾ കുതിച്ചുയന്നു. 92,00 കോടി ഡോളറാണ് കമ്പനിയുടെ ഏകദേശ മൂല്യം. ഏകദേശം 7.9 ലക്ഷം കോടി രൂപ വരുമിത്.

ഓഫ്ലൈനിലും ഓൺലൈനിലുമുള്ള പ്രധാന റീട്ടെയിൽ ബിസിനസുകൾ റിലയൻസിനുണ്ട്. കെകെആർ, സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട്, ജനറൽ അറ്റ്ലാൻറിക്, യുഎഇയിവെ മുബദാല ഇൻവെസ്റ്റ്മൻറ് കമ്പനി എന്നിവയുൾപ്പെടെയുള്ള നിക്ഷേപകർ റിലയൻസ് റീട്ടെയ്‌ലിൽ നിക്ഷേപം നടത്തിയിരുന്നു. 10.09 ശതമാനം ഓഹരികൾ വിറ്റ് കമ്പനി 572 കോടി ഡോളർ ആണ് സമാഹരിച്ചത്. ഇത് റിലയൻസ് റീട്ടെയിലിന്റെ മൂല്യമുയർത്തി. പിന്നീട് ഡിജിറ്റൽ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചതും കമ്പനിക്ക് നേട്ടമായി.

മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനി മികച്ച അറ്റാദായം നേടിയിരുന്നു. 2,415 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം വർധനയാണ് അറ്റാദായത്തിൽ കമ്പനി നേടിയത്. നാലാം പാദത്തിലെ കമ്പനിയുടെ പ്രവർത്തന വരുമാനം മുൻ വർഷം ഇതേ കാലയളവിലെ 50,834 കോടി രൂപയിൽ നിന്ന് 21 ശതമാനം ഉയർന്ന് 61,559 കോടി രൂപയായി മാറിയിരുന്നു. ഗ്രോസറി, കൺസ്യൂമർ ഇലക്ട്രോണിക്സ്, ഫാഷൻ, ലൈഫ്സ്റ്റൈൽ എന്നിവയിലെ ശക്തമായ മുന്നേറ്റമാണ് വരുമാന വളർച്ചയ്ക്ക് കാരണമായത്. പല മേഖലകളിലേക്ക് ബിസിനസ് വിപുലീകരിച്ചതും ഗുണമായി.

ഇത് റിലയൻസ് റീട്ടെയിലിന്റെ പ്രവർത്തന ലാഭം ഉയർത്തി. 33 ശതമാനം ആണ് ലാഭം ഉയർന്നത്. 4,914 കോടി രൂപയായി ആണ് പ്രവർത്തന ലാഭം ഉയർന്നത്. ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകകളുടെ വിപുലീകരണവും ഉപഭോക്താക്കളിലെ വർധനയുമാണ് റിലയൻസിന്റെ റീട്ടെയിൽ വിഭാഗത്തിലെ വളർച്ചക്ക് പിന്നിൽ. റിലയൻസ് ഗ്രൂപ്പിൽ നിന്ന് വിഭജിച്ച ജിയോ ഫിനാൻഷ്യൽ സർവീസസിലും ഇഷ അംബാനിക്ക് അധിക ചുമതല നൽകിയിട്ടുണ്ട്. കമ്പനിയുടെ നോൺ എക്‌സികൂട്ടിവ് ഡയറക്ടറായി ഇഷ അംബാനിയോ നിയോഗിച്ചു.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.