Sections

ഐആർസിടിസിയുടെ പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ കേരളത്തിലെത്തുന്നു

Monday, Jul 10, 2023
Reported By admin
irctc

ചരിത്ര കുതുകികളായ ടൂറിസ്റ്റുകൾക്കും ഈ യാത്ര ഉപകാരപ്രദമാണ്


കേരളത്തിലെ തീർത്ഥാടക- പൈതൃക വിനോദ സഞ്ചാരികളെ തേടി ഐആർസിടിസിയുടെ ഭാരത് ഗൗരവ് ട്രെയിൻ കേരളത്തിലെത്തുന്നു. ഉജ്ജയിൻ, ഹരിദ്വാർ, ഋഷികേശ്, കാശി, അയോദ്ധ്യ, അലഹബാദ്  തുടങ്ങിയ തീർത്ഥാടന- പൈതൃക  കേന്ദ്രങ്ങൾ സന്ദർശിക്കുവാനാണ് ഇത്തവണ കേരളത്തിൽനിന്നും പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ ആണ് ഐആർസിടിസി ഒരുക്കുന്നത്.

ഭാരതത്തിലെ പുരാണങ്ങളിലും, ഉപനിഷത്തുകളിലും പ്രതിപാദിച്ചിരിക്കുന്ന പുണ്യസ്ഥലങ്ങളും, ചരിത്രവും പൗരാണികതയും സമ്മേളിക്കുന്ന തീർത്ഥാടന കേന്ദങ്ങളും സന്ദർശിക്കുവാൻ അവസരവുമായി ഭാരത സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐ.ആർ.സി.ടി.സി) ഭാരത് ഗൗരവ് ട്രെയിൻ ടൂർ പാക്കേജ് അവതരിപ്പിക്കുന്നു.

ഭാരത സർക്കാരിന്റെ ''ദേഖോ അപ്നാ ദേശ്'', ''ഏക് ഭാരത് ശ്രേഷ്ഠ ഭാരത്'' എന്നീ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഇന്ത്യൻ റെയിൽവേ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ സർവീസുകൾ നടത്തുന്നത് . ഈ വിഭാഗത്തിലെ അടുത്ത ട്രെയിൻ യാത്ര 2023 ജൂലൈ 20-ന് കേരളത്തിൽനിന്നും യാത്രതിരിച്ച് ''ഉജ്ജയിൻ, ഹരിദ്വാർ, ഋഷികേശ്, കാശി, അയോദ്ധ്യ, അലഹബാദ്'' എന്നിവിടങ്ങൾ സന്ദർശിച്ച് ജൂലൈ 31-ന് തിരികെ വരുന്നു.

സ്ലീപ്പർ ക്ലാസും, 3 ടയർ എസി സൗകര്യവുമുള്ള അത്യാധുനികമായ എൽ.എച്ച്.ബി ട്രെയിനിൽ യാത്രക്കാരുടെ സുരക്ഷക്കായി എല്ലാ കോച്ചുകളിലും സുരക്ഷാ ജീവനക്കാരുടെ സേവനവും അത്യാധുനികമായ സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. യാത്രാ ഇൻഷ്വറൻസ് റെയിൽവേ ഉറപ്പാക്കും. ഒരു  തീർത്ഥാടന യാത്ര എന്നതിലുപരി ഭാരതത്തിന്റെ സമ്പന്നമായ പൈതൃകം പേറുന്ന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനാൽ ചരിത്ര കുതുകികളായ ടൂറിസ്റ്റുകൾക്കും ഈ യാത്ര ഉപകാരപ്രദമാണ്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.