- Trending Now:
കുട്ടികളുടെ നല്ല ഭാവിക്കുവേണ്ടി സാമ്പത്തിക ആസൂത്രണം ചെയ്യുന്ന എല്ലാ മാതാപിതാക്കളും ചെയ്യുന്ന കാര്യമാണ് ഒരു നിക്ഷേപ പദ്ധതി.അതില്‍ തന്നെ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു നിക്ഷേപ മാര്‍ഗ്ഗത്തെ കുറിച്ചാണ് ഇനി പറയുന്നത്.കുറഞ്ഞ കാലയളവിനുള്ളില്‍ മികച്ച ആദായം നേടാന്‍ സാധിക്കുന്ന പോസ്റ്റ് ഓഫീസ് സ്‌കീമിനെ കുറിച്ച്.
നിങ്ങളുടെ വസ്തു ഒരു മികച്ച നിക്ഷേപമാണോ എന്ന് എങ്ങനെ അറിയാം?... Read More
പോസ്റ്റ് ഓഫിസില്‍ പ്രതിമാസം 2000 രൂപ മാത്രം നിക്ഷേപിച്ചാല്‍, 5 വര്‍ഷത്തിന് ശേഷം നിങ്ങളുടെ കുട്ടിക്ക് അതിന്റെ വരുമാനം കിട്ടി തുടങ്ങും.പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീമില്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ നിയമപരമായ രക്ഷാധികാരിയായി നിങ്ങള്‍ക്ക് ഒരു RD ആരംഭിക്കാം. ഇതില്‍, നിങ്ങളുടെ നിക്ഷേപം അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. ജനിച്ചതിന് ശേഷമുള്ള കുട്ടിയുടെ പേരില്‍ 2000 രൂപയുടെ പ്രതിമാസ നിക്ഷേപം ഈ പദ്ധതിയില്‍ ആരംഭിച്ചാല്‍, അഞ്ച് വയസ്സ് ആകുമ്പോള്‍, 1000 രൂപയില്‍ കൂടുതല്‍ ഫണ്ട് നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസില്‍ നിന്ന് ലഭിക്കും.
സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളെ അറിയാമോ...?... Read More
കുട്ടിയുടെ പേരില്‍ എല്ലാ മാസവും 2,000 രൂപ RD-യില്‍ നിക്ഷേപിച്ചാല്‍. അഞ്ച് വര്‍ഷം കൊണ്ട് ഈ തുക ഒരു ലക്ഷത്തി 40,000 രൂപയാകും. നിലവില്‍ 5.8 ശതമാനം പലിശയാണ് തപാല്‍ ഓഫീസ് നല്‍കുന്നത്. ത്രൈമാസ അടിസ്ഥാനത്തിലാണ് കോമ്പൗണ്ടിംഗ് നടത്തുന്നത്. ഇത്തരത്തില്‍, 5 വര്‍ഷത്തിനുള്ളില്‍, നിങ്ങളുടെ കുട്ടിയുടെ പേരില്‍ ഒരു വലിയ തുക കൂട്ടിച്ചേര്‍ക്കപ്പെടും.കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് നിങ്ങള്‍ക്ക് പണം ആവശ്യമുണ്ടെങ്കില്‍, നിങ്ങള്‍ക്ക് അത് ക്ലോസ് ചെയ്യാനും കഴിയും. എന്നിരുന്നാലും, ആര്‍ഡി അക്കൗണ്ട് 3 വര്‍ഷത്തേക്ക് നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ കഴിയൂ.
ബിറ്റ്കോയിനില് നിക്ഷേപിച്ചു 35-ാം വയസ്സില്‍ റിട്ടയര്‍മെന്റ് 62 കോടി സമ്പാദ്യം
... Read More
കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് RD അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍, നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസിലെ സേവിംഗ്‌സ് അക്കൗണ്ടില്‍ ലഭിക്കുന്ന പലിശയ്ക്ക് തുല്യമായ പലിശ ലഭിക്കും. ആര്‍ഡി അക്കൗണ്ട് രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിലേക്കും മാറ്റാവുന്നതുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.