- Trending Now:
സ്ഥിര നിക്ഷേപങ്ങളിലെ ഫിക്‌സഡ് പലിശ നിരക്ക് വളരെ താഴ്ന്ന നിലയിലാണ്.അതുകൊണ്ട് തന്നെ മറ്റ് നിക്ഷേപ പദ്ധതികളെ കുറിച്ച് ആലോചിക്കുന്നവര്‍ കുറവല്ല. സ്ഥിരവരുമാനത്തിനായി ആശ്രയിക്കാവുന്ന മറ്റു ചില ബദല്‍ നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെട്ടാലോ ?
പലിശ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ ബാങ്ക് എഫ്ഡികള്‍ക്ക് കൂടുതല്‍ വരുമാനം നല്‍കാന്‍ സാധിക്കുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ പെട്ടെന്നൊരു ഉയര്‍ച്ച സാധ്യമാകുമെന്ന് കരുതുന്നില്ലെന്ന് നിരീക്ഷകര്‍ പറയുന്നു.
നിക്ഷേപം ഇരട്ടിയാക്കാന്‍ ഇനി കിസ്സാന്‍ വികാസ് പത്ര
... Read More
മറ്റ് നിക്ഷേപ പദ്ധതികളെ കുറിച്ച് പറയുമ്പോള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സീനിയര്‍ സിറ്റസണ്‍സ് സേവിംഗ് സ്‌കീം മികച്ച തെരഞ്ഞെടുക്കല്‍ ആണ്.പ്രതിവര്‍ഷം 7.4 ശതമാനം ത്രൈമാസ പലിശ ലഭിക്കുന്ന ഈ സ്‌കീം അഞ്ച് വര്‍ഷം നീണ്ട കാലാവധിയോട് കൂടിയതാണ്.15 ലക്ഷം നിക്ഷേപ പരിധിയുള്ള എസ്.സി.എസ്.എസ് പദ്ധതിയില്‍ നിക്ഷേപിക്കുന്നതിലൂടെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി അനുസരിച്ച് ഏകദേശം 1.5 ലക്ഷത്തോളം രൂപയുടെ കിഴിവും ലഭിക്കും.
പലിശനിരക്ക് ആകര്‍ഷകം; സ്ഥിര നിക്ഷേപം ഇനി കോര്‍പറേറ്റ് ലെവലില്‍ മതി
... Read More
പ്രധാനമന്ത്രി വയാ വന്ദന യോജന മുതിര്‍ന്ന പരൗന്മാര്‍ക്ക് ആശ്രയിക്കാവുന്ന മറ്റൊരു നിക്ഷേപ മാര്‍ഗ്ഗമാണ്.പ്രായപരിധി ഇല്ലാത്ത ഈ പദ്ധതിയ്ക്ക് പത്ത് വര്‍ഷമാണ് കാലാവധി. സര്‍ക്കാര്‍ സബ്സിഡി കൂടി ലഭിക്കുന്ന പദ്ധതിയാണിത്. 60 വയസ്സിനും 60 വയസ്സിന് മുകളിലുള്ളവരെയും ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.നിക്ഷേപകര്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രതിവര്‍ഷം 7.40 % റിട്ടേണ്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ സാമ്പത്തിക വര്‍ഷത്തിന്റെയും അവസാനം പലിശ നിരക്ക് പുതുക്കണോ വേണ്ടയോ എന്നത് സര്‍ക്കാരായിരിക്കും തീരുമാനിക്കുന്നത്.2023 മാര്‍ച്ച് 31 വരെയാണ് ഈ സ്‌കീമില്‍ ചേരാന്‍ അവസരമുള്ളത്.
വനിതകള്‍ക്ക് വരുമാനം നേടാന്‍ സുരക്ഷിതമായ നിക്ഷേപം ആധാര്‍ശില സ്‌കീം
... Read More
പോസ്റ്റ് ഓഫീസ് വഴിയും മികച്ച പലിശ ലഭിക്കുന്ന നിക്ഷേപ പദ്ധതികള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.ഇതില്‍ തന്നെ പിഒഎംഐഎസ് അഥവ പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം മികച്ച പ്രതിമാസ വരുമാനം ഉറപ്പു നല്‍കുന്ന നിക്ഷേപ മാര്‍ഗ്ഗം തന്നെയാണ്.പരമാവധി 4.5 ലക്ഷം രൂപയുടെ നിക്ഷേപം നടത്താവുന്ന ഈ സ്‌കീമില്‍ 60 വയസില്‍ താഴെയുള്ളവര്‍ക്ക് ആണ് പ്രയോജനം ലഭിക്കുന്നത്.6.6 ശതമാനം ആണ് ലഭിക്കുന്ന പലിശ.
ഓഹരി വിപണിയിലെ കാളയും കരടിയും എങ്ങനെ അവിടെ വന്നു??... Read More
പലിശ നിരക്കുകള്‍ ഉയരുകയാണെങ്കില്‍, ലോക്ക്-ഇന്‍ കാലയളവ് ദീര്‍ഘകാലത്തേയ്ക്ക് ആണെങ്കിലും നിക്ഷേപകര്‍ക്ക് ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന നിക്ഷേപ മാര്‍ഗമാണിത്. എഫ്ആര്‍എസ് പ്രതിവര്‍ഷം 7.15 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. അര്‍ദ്ധ വാര്‍ഷിക പേയ്‌മെന്റ് കണക്കിലെടുക്കുമ്പോള്‍, ഇത് സാധാരണ വരുമാനക്കാരെ ആകര്‍ഷിച്ചേക്കില്ല.
എന്താണ് ഓഹരി വിപണി? എന്താണ് ഓഹരി വിപണിയില്‍ വരുന്ന മാറ്റങ്ങള്‍ ? അറിയാം... Read More
സ്വകാര്യ മേഖലയിലെ കമ്പനികള്‍ ഉയര്‍ന്ന പലിശ നിരക്കില്‍ എഫ്ഡിയും നോണ്‍ കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ അവയില്‍ ചിലത് അധിക ക്രെഡിറ്റ് റിസ്‌കുള്ളവയാണ്. ചില സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ ഇടയ്ക്കിടെ എന്‍സിഡികള്‍ വാഗ്ദാനം ചെയ്യാറുണ്ട്. എച്ച്ഡിഎഫ്‌സി പോലുള്ള വലിയ സ്ഥാപനങ്ങളുടെ എഫ്ഡികള്‍ പ്രതിമാസ പലിശ പേയ്‌മെന്റുകള്‍ വാഗ്ദാനം ചെയ്യാറുണ്ട്.ഇത്തരം നിക്ഷേപങ്ങളുടെ കാലാവധി 1 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയാണ്.കാലാവധി വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് പലിശ നിരക്കും ഉയരും.
നിലവിലെ സാഹചര്യത്തില്‍ നിക്ഷേപത്തിനായി ആശ്രയിക്കാവുന്ന ബദല്‍ നിക്ഷേപമാര്‍ഗ്ഗങ്ങളാണ് ഇവയൊക്കെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.