- Trending Now:
ഒരു മേഖലയില്‍ 35 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമെന്ന് പറയുന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ച് പുതിയ കാര്യങ്ങള്‍ ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്ന ബ്യൂട്ടി കെയര്‍ മേഖലയില്‍ 35 വര്‍ഷങ്ങള്‍ എന്ന് പറയുന്നത് വലിയൊരു നാഴികക്കല്ലാണ്. തന്റെ 65-ആം വയസ്സിലും 40 വയസ്സിന്റെ പ്രസരിപ്പുമായി തന്റെ അനുഭവങ്ങള്‍ നിങ്ങളോട് പങ്ക് വെയ്ക്കുകയാണ് പ്രശസ്ത മേക്ക് അപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ്. ഒരു ഹോബി അല്ലെങ്കില്‍ തന്റെ പാഷന്‍ പ്രൊഫഷനാക്കിയപ്പോള്‍ മറ്റുള്ളവരുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുകയും അത് ആസ്വദിക്കുകയും മാത്രമല്ല മുപ്പതിലധികം പേര്‍ക്ക് ജോലി നല്‍കിയ ഒരു സ്ഥാപനത്തിന്റെ ഉടമ കൂടിയായി മാറുകയായിരുന്നു അനില ജോസഫ്. തിരുവനന്തപുരം നന്ദാവനം റോഡിലുള്ള അനില ജോസഫ്സ് ബ്യൂട്ടി കെയര്‍ സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെയും തന്റെയും കഥ അനില ജോസഫ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.