Sections

കൃഷിഭവനകളിൽ ഇന്റേൺഷിപ്പ് ചെയ്യാൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അവസരം ഒരുക്കുന്നു

Thursday, Sep 14, 2023
Reported By Admin
Internship at Krishi Bhavan

കൃഷിഭവനകളിൽ ഇന്റേൺഷിപ്പ്


അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് ജില്ലയിലെ കൃഷിഭവനകളിൽ ഇന്റേൺഷിപ്പ് ചെയ്യാൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അവസരം ഒരുക്കുന്നു. വി എച്ച് എസ് സി (അഗ്രി) പൂർത്തിയാക്കിയവർക്കും അഗ്രികൾച്ചർ/ ഓർഗാനിക് ഫാമിംഗ് എന്നിവയിൽ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം. 2023 ഓഗസ്റ്റ് ഒന്നിന് പ്രായപരിധി 18 -41 വയസ്. സെപ്റ്റംബർ 19 വരെ www.keralaagriculture.gov.in ൽ ഓൺലൈനായും കൃഷിഭവൻ/ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകൾ വഴി ഓഫ് ലൈനായും അപേക്ഷ നൽകാം. സെപ്റ്റംബർ 21 മുതൽ ബ്ലോക്ക്തല കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസുകളിൽ അഭിമുഖം നടത്തും. വിശദവിവരങ്ങൾ അതത് കൃഷിഭവനകളിൽ ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.