- Trending Now:
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ആർട്ടിസ്റ്റ് ജി.എസ്. സ്മിതയെ ആദരിക്കുന്നതിനായി എയർ ഇന്ത്യ എക്സ്പ്രസ് കലാ അനുമോദന സായാഹ്നം സംഘടിപ്പിച്ചു. കൊച്ചി ബിനാലെയിലെ സ്മിതയുടെ ഏറ്റവും പുതിയ പെയിൻറിങ് എയർ ഇന്ത്യ എക്സ്പ്രസിൻറെ ബോയിങ് 737-800 വിമാനത്തിൻറെ ടെയിൽ ആർട്ട് ആയി പതിപ്പിച്ചിരുന്നു. ഈ ടെയിൽ ആർട്ടിൻറെ പകർപ്പ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ ടെർമിനൽ മൂന്നിൽ ഇൻസ്റ്റാൾ ചെയ്തു. കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡൻറ് ബോസ് കൃഷ്ണമാചാരി മുഖ്യാതിഥിയായി. എയർ പോർട്ട് ഡയറക്ടർ മനു ജി പങ്കെടുത്തു.
എയർ ഇന്ത്യ എക്സ്പ്രസിൻറെ ഓരോ വിമാനത്തിൻറേയും വാൽ ഭാഗം ഇന്ത്യൻ കലയുടേയും സംസ്ക്കാരത്തിൻറേയും പൈതൃകത്തിൻറേയും ചില ഘടകങ്ങൾ ഉൾക്കൊള്ളിച്ചുള്ള 25 അടി നീളമുള്ള കാൻവാസാണ്. ഈ ഓരോ ടെയിലും ഒരോ കഥകൾ പറയുകയാണ്. എയർ ഇന്ത്യ എക്സ്പ്രസിൻറെ ബോയിങ് 737-800 വിടി-എഎക്സ്എൻ വിമാനത്തിലുള്ള ടെയിൽ ആർട്ട് എയർലൈനും കലയുമായുള്ള ബന്ധം ആഘോഷിക്കുകയും കൊച്ചി മുസരിസ് ബിനാലെയുടെ 2023 പതിപ്പിനെ ആകാശങ്ങളിലേക്ക് എത്തിക്കുകയുമാണ്.
സ്ത്രീകൾക്ക് സ്വപ്ന ജോലികൾ കണ്ടെത്താൻ വി ആപ്പ്... Read More
ജി എസ് സ്മിതയുടെ ഒറിജിനൽ അക്രലിക് പെയിൻറിങാണ് ടെയിൽ ആർട്ട് ആയി സ്വീകരിച്ചത്. ഓർമകൾ, വർണാഭമായ ഭൂപ്രകൃതി, അതിലെ സൂക്ഷ്മജീവികൾ, സമുദ്ര ജീവികൾ തുടങ്ങിയവയിലൂടെ സമാന്തര പ്രയാണം നടത്തുകയാണ് ഈ പെയിൻറിലൂടെ കലാകാരി ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.