Sections

അന്താരാഷ്ട്ര കാൻസർ പ്രതിരോധ ഉച്ചകോടി; നാളെ മുതൽ തലസ്ഥാനത്ത്

Thursday, Oct 26, 2023
Reported By Admin
International Cancer Prevention Summit

തിരുവനന്തപുരം: രാജ്യാന്തര കാൻസർ വിദഗ്ധരുമായി സഹകരിച്ച് കേരളത്തിലെ ക്യാൻസർ രം?ഗത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന 'പ്രിവന്റീവ് ക്യാൻസർ സമ്മിറ്റ്  നാളെ മുതൽ (ഒക്ടോബർ 27) തലസ്ഥാനത്ത് നടക്കും.

27ന്  ഹോട്ടൽ ഫോർട്ട് മാനറിൽ നടക്കുന്ന സമ്മേളനം വൈകുന്നേരം നാല് മണിക്ക് ?ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം നിർവ്വഹിക്കും. റഷ്യയിലെ പെട്രോവ്   ഓങ്കോളജി  സെൻറർ ഡയറക്ടർ ഡോ.എഎം ബല്യേവ് മുഖ്യ പ്രഭാഷണം നടത്തും . അന്നേ ?ദിവസം രാവിലെ  9.30 നു ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മേൽ കാൻസർ ഉച്ചകോടി സമ്മേളനത്തിന്റ ലക്ഷ്യവും പ്രവർത്തനവും അവതരിപ്പിക്കും. 

തോമസ് ജഫേഴ്‌സൺ സർവ്വകലാശാലയിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ എംവി പിള്ള മുഖ്യ പ്രഭാഷണം നടത്തും. ഇതോടനുബന്ധിച്ച്  നടക്കുന്ന 'കിഡ്‌സ് ഓംകോ സമിറ്റ്' മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. 

29ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന  സമാപന സമ്മേളനം  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുഖ്യമന്ത്രി 'കാൻസർ സുരക്ഷിത കേരളം' പദ്ധതി പ്രഖ്യാപിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ് മുഖ്യപ്രഭാഷണംനടത്തും


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.