Sections

പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന: ഇന്‍ഷുറന്‍സ് കമ്പനികള്‍ വലിയ നേട്ടമുണ്ടാക്കി

Sunday, Jul 24, 2022
Reported By admin
agriculture

സ്വകാര്യ മേഖലയടക്കം. പദ്ധതിക്ക് കീഴില്‍ 18 ഇന്‍ഷുറന്‍സ് കമ്പനികളെയാണ് കേന്ദ്രസര്‍ക്കാര്‍ എംപാനല്‍ ചെയ്തത്


കേന്ദ്രത്തിന്റെ പ്രധാനമന്ത്രി ഫസല്‍ ഭീമ യോജനയില്‍ നിന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ വലിയ നേട്ടമുണ്ടാക്കിയെന്ന് കണക്കുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലധികമായി ഇന്‍ഷുറന്‍സ് കമ്പനികള്‍ ഫസല്‍ ഭീമ യോജനയില്‍ നിന്ന് വന്‍ നേട്ടം സ്വന്തമാക്കി. ഖാരിഫ് വിളവെടുപ്പുമായി ബന്ധപ്പെട്ട് 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണ് ഇക്കാര്യം പറയുന്നത്. 

കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ രാജ്യസഭയില്‍ ഇത് സംബന്ധിച്ച കണക്ക് വെച്ചു. ഇത് പ്രകാരം കര്‍ഷകര്‍ക്ക് 119314 കോടി രൂപ ക്ലെയിം ലഭിച്ചു. എന്നാല്‍ ആകെ 159132 കോടി രൂപയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇക്കാലയളവില്‍ കിട്ടിയ പ്രീമിയം. നേട്ടം 40000 കോടി രൂപ.

കര്‍ഷകര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചെങ്കിലും വലിയ നേട്ടമുണ്ടാക്കിയത് ഇന്‍ഷുറന്‍സ് കമ്പനികളാണ്, സ്വകാര്യ മേഖലയടക്കം. പദ്ധതിക്ക് കീഴില്‍ 18 ഇന്‍ഷുറന്‍സ് കമ്പനികളെയാണ് കേന്ദ്രസര്‍ക്കാര്‍ എംപാനല്‍ ചെയ്തത്. ബിജെപി യുടെ അംഗം സുശീല്‍ കുമാര്‍ മോദിയും തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ശന്തനു സെന്നുമാണ് പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചത്.

സംസ്ഥാനങ്ങളില്‍ പഞ്ചാബ് ഈ പദ്ധതിയുടെ ഭാഗമായിട്ടില്ല ഇതുവരെ. അതേസമയം ബിഹാര്‍, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ പദ്ധതിയില്‍ ഭാഗമായിരുന്നെങ്കിലും പില്‍ക്കാലത്ത് പിന്മാറുകയും ചെയ്തു. ഇതില്‍ ആന്ധ്രപ്രദേശ് 2022 ജൂലൈ മാസത്തില്‍ പദ്ധതിയില്‍ വീണ്ടും അംഗമായിട്ടുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.