Sections

ബാങ്കിങ് സേവനങ്ങളിലെ പരാതി ഉടന്‍ തന്നെ അറിയിക്കൂ...ടോള്‍ ഫ്രീ നമ്പറുകള്‍ ഇതാ

Tuesday, May 16, 2023
Reported By admin
banking

ചില ടോൾ ഫ്രീ നമ്പറുകൾ അറിഞ്ഞിരിക്കുന്നത് ഇടപാടുകൾ എളുപ്പമാക്കും


ബാങ്കിങ് സേവനങ്ങിൽ പരാതിയുണ്ടോ? എപ്പോൾ വേണമെങ്കിലും ആർബിഐ വെബ്‌സൈറ്റിലൂടെ ഓംബുഡ്‌സ്മാന് പരാതി നൽകാം. ഓൺലൈനായോ ഫോണിലൂടെയോ ഇമെയിൽ മുഖാന്തരമോ പരാതികൾ സമർപ്പിക്കാനാകും. പലപ്പോഴും ബാങ്കിങ് സേവനങ്ങളിൽ നമുക്ക് അതൃപ്തി ഉണ്ടാകാറുണ്ട്. എന്നാൽ ചില സന്ദർഭങ്ങളിൽ പരാതി നൽകേണ്ടത് അനിവാര്യമായി വന്നേക്കാം. എങ്ങനെ പരാതിപ്പെടും? ചില ടോൾ ഫ്രീ നമ്പറുകൾ അറിഞ്ഞിരിക്കുന്നത് ഇടപാടുകൾ എളുപ്പമാക്കും.

ബാങ്ക്, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ, ഇ-വാലറ്റ് എന്നിവക്ക് എതിരെ പരാതിയുണ്ടെങ്കിൽ ആർബിഐ വെബ്‌സൈറ്റിലൂടെ പരാതി നൽകാം. എല്ലാ ദിവസവും 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാണ്. പരാതി സമർപ്പിക്കാൻ https://cms.rbi.org.in എന്ന വെബ്‌സൈറ്റ് വിലാസം ഉപയോഗിക്കാം. പുരോഗതി ട്രാക്ക് ചെയ്യുന്നതിന്, രജിസ്‌ട്രേഷൻ നമ്പർ ഓർത്തിരിക്കാം. ആർബിഐ ഓംബുഡ്സ്മാന് പരാതികൾ സമർപ്പിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനും നിങ്ങളുടെ പരാതിയുടെ സ്റ്റാറ്റസ് സം ബന്ധിച്ച അപ്ഡേറ്റുകൾ ലഭിക്കുന്നതിനും 14448 എന്ന നമ്പറിൽ വിളിക്കാം.

പരാജയപ്പെട്ട ഡിജിറ്റൽ ഇടപാടിന് ബാങ്ക് തുക കുറച്ചോ നിശ്ചിത സമയത്തിനകം ബാങ്ക് അക്കൗണ്ടിലേക്ക് അത് ക്രെഡിറ്റ് ചെയ്യും. ഇത്തരം വിവരങ്ങൾക്ക് 14440 എന്ന നമ്പറിൽ വിളിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബാങ്ക്, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ, പേയ്മെൻറ് കമ്പനികൾ എന്നിവക്കെതിരെ ഏത് വ്യക്തികൾക്കും ഒരു കേന്ദ്രീകൃത പരാതി പരിഹാര സംവിധാനത്തിലൂടെ പരാതികൾ സമർപ്പിക്കാം. വെബ്‌സൈറ്റിലൂടെ ഓൺലൈനായോ 14440 എന്ന ഹെൽപ്പ്ലൈൻ നമ്പറിൽ വിളിച്ചോ പരാതി സമർപ്പിക്കാനാകും. നേരിട്ടും പരാതികൾ സമർപ്പിക്കാം. അല്ലെങ്കിൽ crpc@rbi.org.in എന്ന വിലാസത്തിലേക്ക് ഇമെയിൽ അയയ്ക്കാം.

ബന്ധപ്പെട്ട സ്ഥാപനത്തിന് രേഖാമൂലം പരാതി നൽകുകയും ചെയ്യാം. സ്ഥാപനം പൂർണ്ണമായോ ഭാഗികമായോ പരാതിക്കാരന്റെ ആവശ്യം നിരസിക്കുകയോ സ്ഥാപനം വാഗ്ദാനം ചെയ്ത പരിഹാരത്തിൽ പരാതിക്കാരൻ തൃപ്തനാകാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും പരാതി നൽകാം. ഇത്തരം സന്ദർഭങ്ങളിൽ സ്ഥാപനത്തിൽ നിന്ന് മറുപടി ലഭിച്ച് ഒരു വർഷത്തിനകം പരാതി നൽകേണ്ടതുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.