- Trending Now:
കൊച്ചി: രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനത്തിൽ ഇൻഫോപാർക്ക് കൊച്ചി ഫേസ് ഒന്നിലെ പാർക്ക് സെന്ററിൽ ലെയ്സൺ ഡെപ്യൂട്ടി മാനേജർ ദിനേഷ് ഗോപാൽ ദേശീയ പതാക ഉയർത്തി. സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (എസ്.ഐ.എസ്.എഫ്.), കേരള പൊലീസ് സേനാംഗങ്ങൾ, ഇൻഫോപാർക്ക് ജീവനക്കാർ, കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇൻഫോപാർക്ക് ക്യാമ്പസിൽ ത്രിവർണ്ണ പതാകയുടെ ശോഭയാർന്ന അലങ്കാരങ്ങൾ ഒരുക്കിയിരുന്നു. ഇൻഫോപാർക്കിന്റെ തൃശൂർ ചേർത്തല ക്യാമ്പസിലും സ്വാതന്ത്ര്യദിനാഘോഷം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.