Sections

പുതു തലമുറയിലെ പെൺകുട്ടികൾ മാതൃകയാക്കേണ്ട ഇന്ദ്ര നൂയി എന്ന ബുദ്ധിമതിയായ ചിന്തകയും കോർപ്പറേറ്റ് തന്ത്രജ്ഞയും

Thursday, Jun 01, 2023
Reported By Soumya S
Indra Nooyi

ഇന്ത്യൻ വനിതകൾ ഇവിടെ മാത്രമല്ല അന്താരാഷ്ട്ര നിലയിൽ പോലും വെന്നിക്കൊടി പാറിച്ചവരാണ്. സ്ത്രീകളുടെ വളർച്ചയ്ക്ക് മതിലുകൾ ഇല്ല എന്ന് സ്ത്രീ സമൂഹത്തിന് കാണിച്ചുകൊടുത്ത മറ്റൊരു സ്ത്രീരത്നത്തെയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്

ഇന്ദ്ര നൂയി

പെപ്സികോയുടെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ആയിരുന്ന ഒരു ഇന്ത്യൻ അമേരിക്കൻ ബിസിനസ് എക്സിക്യൂട്ടീവ് ആണ് ഇന്ദ്ര നൂയി. ജനനം 1955 ഒക്ടോബർ 22 തമിഴ്നാട്ടിലെ മദ്രാസിലെ,ഒരു തമിഴ് ഹിന്ദു ബ്രാഹ്മണ കുടുംബത്തിലാണ്.

ഇന്ത്യയിൽ തന്റെ കരിയർ ആരംഭിച്ച ഇന്ദ്ര നൂയി ജോൺസൺ ആൻഡ് ജോൺസൺ ലിമിറ്റഡിലും, ടെക്സ്റ്റൈൽ സ്ഥാപനമായ ബേർഡ് സെൻ ലിമിറ്റഡിലും പ്രോഡക്റ്റ് മാനേജർ പദവികൾ വഹിച്ചു.

ഇന്ദ്ര നൂയി 1994 പെപ്സികോയിൽ ചേർന്നു. 2006 ൽ സിഇഒ ആയി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലെ ഫോർബ്സ് മാഗസിൻ നടത്തിയ ഒരു തെരഞ്ഞെടുപ്പിൽ ഇന്ദ്ര നൂയി ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതാ നേതാക്കളിൽ മൂന്നാം സ്ഥാനത്തായിരുന്നു. മറ്റൊരു മാഗസിൻ ആയ ഫോർച്യൂൺ നടത്തിയ തെരഞ്ഞെടുപ്പിൽ,ഇന്ദ്ര നൂയി ലോകത്തിലെ ഏറ്റവും ശക്തരായ വനിതാ വാണിജ്യ നേതാക്കളിൽ ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ടു.

പെപ്സികോ കമ്പനിയുടെ 42 വർഷത്തെ ചരിത്രത്തിലെ അഞ്ചാമത്തെ സിഇഒ ആണ് ഇന്ദ്ര നൂയി. അന്ന് 2500 കോടി ഡോളർ ആണ് കമ്പനിയുടെ വാർഷിക വരുമാനം.1997 ലെ ട്രൈക്കോണിന്റെ വിഭജനം ഇപ്പോൾ എം എന്നറിയപ്പെടുന്ന ബ്രാൻഡുകൾ പിസ്സ ഹട്ട്, കെഎഫ്സി, ടാക്കോബെൽ തുടങ്ങിയ കമ്പനികളെ ട്രൈകോണിന്റെ കുടക്കീഴിൽ ഉൾപ്പെടുത്തി. 2001ൽ ട്രോപിക്കാന ഏറ്റെടുക്കുന്നതിലും 2001ൽ ഗെറ്റോറേറ്റ് കൊണ്ടുവന്ന കോക്കർ ഓട്സ് കമ്പനിയുമായുളള ലയനത്തിനും ഇന്ദ്ര നോയി നേതൃത്വം നൽകി.

ട്രോപിക്കാനയുടെ ഏറ്റെടുക്കൽ കമ്പനിയെ മത്സര നേട്ടം കൈവരിക്കാൻ സഹായിച്ചു. ട്രോപിക്കാന ശീതീകരിച്ച ഓറഞ്ച് ജ്യൂസ് സെഗ്മെന്റിന്റെ 44 % പിടിച്ചെടുത്തു. 2018ൽ ഇന്ദ്ര നൂയി പെപ്സികോയുടെ സി ഇ ഒ സ്ഥാനം ഒഴിഞ്ഞു, അപ്പോൾ കമ്പനിയുടെ വരുമാനം 6500 കോടിയിലേക്ക് ഉയർന്നിരുന്നു.

നിശ്ചയദാർഢ്യത്തിന്റെ യും പുതുമയുടെയും പ്രതിരൂപമാണ് ഇന്ദ്ര നൂയി.അവരുടെ നൂതനമായ ചിന്താശേഷിയും ആസൂത്രണവും ധൈര്യവും ചേർന്ന്, അവരെ ഏറ്റവും മികച്ച അറിയപ്പെട്ടുന്ന വനിതാ ബിസിനസ്സുകാരിൽ ഒരാൾ ആക്കി മാറ്റി.

2007 ൽ ഇന്ത്യ ഗവൺമെന്റ് ഇന്ദ്ര നൂയിക്ക് രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൻ നൽകി ആദരിച്ചു.അതേ വർഷം തന്നെ യുഎസ് ഡിപ്പാർട്ട്മെന്റ് ഇന്ദ്ര നൂയി തെരഞ്ഞെടുക്കപ്പെട്ട മികച്ച അമേരിക്കക്കാരിയായി തിരഞ്ഞെടുത്തു 2019 ഇന്ദ്ര നൂയിയുടെ ഛായ ചിത്രം നാഷണൽ പോർട്രേറ്റ് ഗാലറിയിൽ ഉൾപ്പെടുത്തി. 2021ൽ അവരെ നാഷണൽ വിമൻസ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി.

21-ാം നൂറ്റാണ്ടിൽ നമ്മുടെ സമൂഹത്തിന് ജോലിയെയും കുടുംബത്തെയും എങ്ങനെ ഒന്നിച്ചു കൊണ്ടുപോകാം എന്നും സ്ത്രീകളെ മുന്നോട്ട് കൊണ്ടുപോകാനും എങ്ങനെ കഴിയും എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചയും പ്രവർത്തനത്തിനുള്ള ആഹ്വാനവും നൽകുന്ന ഒരു ഓർമ്മക്കുറിപ്പായ മൈ ലൈഫ് ഇൻ ഫുൾ: വർക്ക്, ഫാമിലി ആൻഡ് ഔർ ഫ്യൂച്ചർ എന്ന പുസ്തകത്തിന്റെ രചയിതാവാണ് ഇന്ദ്ര നൂയി. മൈ ലൈഫ് ഇൻ ഫുൾ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറും ഒന്നിലധികം ഭാഷകളിൽ ലഭ്യവുമാണ്.

ഇന്ദ്ര നൂയിയുടെ അഭിപ്രായത്തിൽ വിജയത്തിന് അഞ്ച് ഘടകങ്ങൾ ഉണ്ട്.

  1. കഴിവ് (ബിസിനസ്സ് രംഗത്ത് നിൽക്കുന്നവർ തങ്ങളുടെ കഴിവുകൾ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം )
  2. ധൈര്യവും ആത്മവിശ്വാസം ( ജീവിതത്തിൽ തീരുമാനം എടുക്കാൻ ധൈര്യവും ആത്മവിശ്വസവും ഉള്ളവർ ആയിരിക്കണം)
  3. ആശയവിനിമയ കഴിവുകൾ (നിങ്ങളുടെ കാഴ്ചപ്പാടും ദിശയും അറിയിക്കാൻ കഴിവുള്ളവർ ആയിരിക്കണം)
  4. കോമ്പസ് (ഒരു നേതാവിന് തന്റെ ജോലിയിൽ സമഗ്രത നിർണായകമാണ്')
  5. സ്ഥിരത ('നിങ്ങൾക്ക് എടുക്കുന്ന തീരുമാനങ്ങളിൽ സ്ഥിരതയുണ്ടാവണം സ്ഥിരതയുള്ളിടത്തെ വിശ്വാസം ഉണ്ടാവുകയുളളു) ഇവയൊക്കെയാണ് ആ അഞ്ച് ഗുണഗണങ്ങൾ.

1981 ആസോഫ്റ്റ് സിസ്റ്റംസ് പ്രസിഡന്റായ രാജ്.കെ. നൂയിയെ ഇന്ദ്രവിവാഹം കഴിച്ചു. ഇന്ദ്ര നൂയിക്ക് രണ്ട് പെൺമക്കൾ ഉണ്ട്.

പെപ്സിയിൽ നിന്ന് വിരമിച്ചതിന് ശേഷം, ഇന്ദ്ര നൂയി നിരവധി കോർപ്പറേറ്റ്, കമ്പിനികളിൽ ലാഭേച്ഛയില്ലാതെ ബോർഡുകളിൽ സേവനം തുടർന്നു വരുന്നു. ബുദ്ധിമതിയായ ഒരു ചിന്തകയും, കോർപ്പറേറ്റ് തന്ത്രജ്ഞയും എന്ന നിലയിലുള്ള ഇന്ദ്ര നൂയിയുടെ പാരമ്പര്യം വളർന്നുകൊണ്ടേയിരിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.