- Trending Now:
കൊല്ലം:പ്രമുഖ ഇന്തോ ഹംഗേറിയൻ റെസ്റ്റോറന്റ് ബ്രാൻഡ് കുർത്തോഷിന്റെ പുതിയ ഔട്ട്ലെറ്റ് കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു.
കോർപറേഷൻ ഓഫീസിന് സമീപം എസ്എൻ കോംപ്ലക്സിലാണ് ഔട്ട്ലെറ്റ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മൂന്നാമത്തെ ഔട്ട്ലെറ്റാണ് കൊല്ലത്ത് തുറന്നത്. കൊച്ചിയിൽ കടവന്ത്ര , കാക്കനാട് എന്നിവടങ്ങളിലാണ് മറ്റു ഔട്ട്ലെറ്റുകൾ ഉള്ളത്.
കുർത്തോഷ്, കാർട്ടൂസ് കുർത്തോഷ്, ചിമ്മിനി കേക്ക്, മാക് ആൻഡ് ചീസ് ,റൈസ് ബൗൾസ് തുടങ്ങി കൊതിപ്പിക്കുന്ന ഇന്തോ - ഹംഗേറിയൻ രുചിക്കൂട്ടുകൾ ഇവിടെ ലഭ്യമാണ്.
12-ാമത് കാവിൻ കെയർ - എം.എം.എ ചിന്നികൃഷ്ണൻ ഇന്നൊവേഷൻ അവാർഡ്: സംരംഭകർക്ക് അപേക്ഷിക്കാം... Read More
കേവലം 2 വർഷത്തിനുള്ളിൽ ഇരുപതോളം ഇന്ത്യൻ നഗരങ്ങളിൽ കുർത്തോഷ് സാമിപ്യമറിയിച്ചിട്ടുണ്ട്. കരിഷ്മ അനദ്കദ് ആണ് രണ്ട് ദശലക്ഷത്തോളം ഭക്ഷണപ്രിയരുടെ ഇഷ്ടയിടമായ കുർത്തോഷിന്റേ ഫൗണ്ടർ .
തൃശൂർ,കോട്ടയം, കോഴിക്കോട് എന്നിവടങ്ങളിൽ ഉടൻ പുതിയ ഔട്ട്ലെറ്റ് തുറക്കും..
വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ ഏറെ ആസ്വദിക്കുന്ന മലയാളിക്ക് കുർത്തോഷ് ഒരുക്കുന്ന ഇന്തോ-ഹംഗേറിയൻ ഫ്യൂഷൻ വിഭവങ്ങൾ വേറിട്ട ഒരനുഭവമാകും സമ്മാനിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.