Sections

12-ാമത്  കാവിൻ കെയർ - എം.എം.എ ചിന്നികൃഷ്ണൻ ഇന്നൊവേഷൻ അവാർഡ്:  സംരംഭകർക്ക് അപേക്ഷിക്കാം

Friday, Jun 30, 2023
Reported By Admin
Chinni Krishnan Innovation Award

ചിന്നികൃഷ്ണൻ ഇന്നൊവേഷൻ അവാർഡുകളുടെ 12-ാമത് എഡിഷനിലേക്ക് സംരംഭകർക്ക് ഓൺലൈനായി നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം


കൊച്ചി:കാവിൻകെയർ-എംഎംഎ ചിന്നികൃഷ്ണൻ ഇന്നൊവേഷൻ അവാർഡുകളുടെ 12-ാമത് എഡിഷനിലേക്ക് സംരംഭകർക്ക് ഓൺലൈനായി നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം.

2021-22 സാമ്പത്തിക വർഷത്തിൽ 50 കോടി രൂപയിൽ കൂടാത്ത വാർഷിക വരുമാനമുള്ള സ്റ്റാർട്ടപ്പുകൾക്കും എസ്എംഇ കൾക്കും https://ckinnovationawards.in/ എന്ന വിലാസത്തിൽ അപേക്ഷിക്കാവുന്നതാണ്. അല്ലെങ്കിൽ ആവശ്യമായ വിശദാംശങ്ങൾ നൽകിക്കൊണ്ട് +91 97899 60398 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകാം.

നോമിനേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 ജൂലൈ 15.

മദ്രാസ് മാനേജ്മെന്റ് അസോസിയേഷനുമായി (എം .എം. എ) സഹകരിച്ച് കൊണ്ട് എഫ് എം സി ജി കൂട്ടായ്മയായ കാവിൻകെയർ ആരംഭിച്ച കാവിൻകെയർ-എം എം എ- ചിന്നികൃഷ്ണൻ ഇന്നൊവേഷൻ അവാർഡുകൾ, സംരംഭകരെ അവരുടെ ഉൽപ്പന്നത്തിന്റെയോ, സേവനത്തിന്റെയോ അനതിസാധാരണമായ സ്ഥൈര്യതയും വളർച്ചാതോതും, സാമൂഹിക സേവന ഫലങ്ങളും വിലയിരുത്തിയാണ് നൽകുന്നത്.

വിജയികൾക്ക് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസിനൊപ്പം മാർക്കറ്റിംഗ്, ഫിനാൻസ്, ഡിസൈൻ, പാക്കേജിംഗ്, പേറ്റന്റ് ആപ്ലിക്കേഷൻ, ആർ ആൻഡ് ഡി, എച്ച്ആർ രംഗങ്ങളിൽ പൂർണ പിന്തുണയും ലഭിക്കും.

കാവിൻകെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സി .കെ രംഗനാഥന്റെ പിതാവായ 'സാഷെ വിപ്ലവത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന അന്തരിച്ച ആർ. ചിന്നികൃഷ്ണനെ ആദരിക്കുന്നതിനായാണ് ഓരോ വർഷവും കാവിൻകെയർ ഈ അവാർഡ് നൽകി വരുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.