- Trending Now:
ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയായിരിക്കും സി ബി ഡി സി ക്കു ഉപയോഗിക്കുന്നത്
ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം തന്നെ എത്തും. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി അഥവാ സി ബി ഡി സി എന്താണെന്ന് കുറേകൂടി വ്യക്തത വരുത്തിയിരിക്കുകയാണ് ഇപ്പോള്‍. ഡിജിറ്റല്‍ കറന്‍സി ആദ്യമായി അവതരിപ്പിക്കുമ്പോള്‍ കൃത്യമായി പദ്ധതി തയാറാക്കി സമ്പദ് വ്യവസ്ഥയിലേക്കു കൊണ്ടുവരാനാണ് റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത്.
പ്രത്യേകതകള്‍ ഇവയൊക്കെ
അതാതു രാജ്യത്തെ ഫിയറ്റ് കറന്‍സിയുടെ ഡിജിറ്റല്‍ രൂപമായിരിക്കും സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി അഥവാ (സി ബി ഡി സി )
സി ബി ഡി സി ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തും.
ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയായിരിക്കും സി ബി ഡി സി ക്കു ഉപയോഗിക്കുന്നത്.
ഫിയറ്റ് കറന്‍സിയുമായി ഇതിനെ കൈമാറ്റം നടത്താം.
മൊത്ത വ്യാപാര മേഖലയില്‍ ആദ്യം അവതരിപ്പിച്ചു പരീക്ഷിച്ച ശേഷം മാത്രമേ ചെറുകിട വ്യാപാര രംഗത്തേക്ക് ഡിജിറ്റല്‍ കറന്‍സി പ്രവേശിക്കുകയുള്ളൂ
ചെറുകിട വ്യവസായങ്ങള്‍ തിരിച്ചടക്കാനുള്ളത് 30,000 കോടി... Read More
ഇടനിലക്കാരില്ലാതെ വിദേശത്തേക്കും കറന്‍സി കൈമാറ്റം സാധ്യമാകും.
വോലറ്റുകളില്‍ നിന്ന് വോലറ്റുകളിലേക്കു ഇത് കൈമാറ്റം ചെയ്യാം
കെ വൈ സി പോലുള്ള രേഖകളെല്ലാം ഇതില്‍ കൃത്യമായിരിക്കും, അതിനാല്‍ ആര്, ആര്‍ക്ക്, എപ്പോള്‍, എത്ര പണം കൈമാറ്റം ചെയ്തുവെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം.
ഓരോ രാജ്യത്തെയും സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് ഇവയുടെ മേല്‍ കൃത്യ നിയന്ത്രണം ഉണ്ടാകും.
കള്ളപ്പണത്തിന്റെ വിനിമയത്തിന് തടയിടാന്‍ സാധിക്കും.
ക്രിപ്‌റ്റോ കറന്‍സികളുടെ പകരക്കാരനാകാനാണ് ഓരോ രാജ്യവും അതാതു സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സികള്‍ ഇറക്കുന്നത്.
വില സ്ഥിരത ഉണ്ടാകുമെന്നതിനാല്‍ ക്രിപ്‌റ്റോ കറന്‍സികളുടേത് പോലെയുള്ള അസ്ഥിരതയെക്കുറിച്ച് ഭയപ്പെടേണ്ട.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.