Sections

ഇന്ത്യ വന്‍തോതില്‍ കല്‍ക്കരി ഇറക്കുമതി ചെയ്യാനൊരുങ്ങുന്നു; വൈദ്യുതി നിരക്ക് ഉയര്‍ന്നേക്കും

Friday, Jul 22, 2022
Reported By admin
coal

രണ്ടാമത്തെ കൊവിഡ് -19 തരംഗ സമയത്ത് രാജ്യത്തെ വൈദ്യുതി ആവശ്യകത താരതമ്യേന ഉയര്‍ന്നിട്ടുണ്ട്

 

76 ദശലക്ഷം ടണ്‍ കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ഒരുങ്ങുന്നു. തങ്ങളുടെ പവര്‍ പ്ലാന്റുകളിലെ ഫോസില്‍ ഇന്ധന ക്ഷാമം നികത്താനാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ വന്‍തോതില്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുന്നത്. തുറമുഖങ്ങളില്‍ നിന്നുള്ള പവര്‍ സ്റ്റേഷനുകളുടെ ദൂരത്തിനനുസരിച്ച് യൂണിറ്റിന് 50-80 പൈസ വീതം വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചേക്കാമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ മണ്‍സൂണ്‍ സീസണ്‍  ഇന്ത്യയുടെ കല്‍ക്കരി ഉല്‍പ്പാദനത്തെയും വൈദ്യുത നിലയങ്ങളിലേക്കുള്ള വിതരണത്തെയും സാരമായി ബാധിച്ചേക്കാം. ഇത് മറികടക്കാനാണ് ഇന്ത്യ കല്‍ക്കരി ഇറക്കുമതി ചെയ്യാനുള്ള തീരുമാനം എടുത്തത്. പവര്‍ സ്റ്റേഷനുകളിലേക്ക് കല്‍ക്കരി വിതരണം ചെയ്യുന്ന സര്‍ക്കാരിന്റെ കോള്‍ ഇന്ത്യ ലിമിറ്റഡ് (സിഐഎല്‍) 15 മില്ല്യണ്‍ കല്‍ക്കരിയാണ് ഇറക്കുമതി ചെയ്യുക. 

ഇന്ത്യയിലെ ഏറ്റവും വലിയ പവര്‍ ജനറേറ്ററായ എന്‍ടിപിസി ലിമിറ്റഡും ദാമോദര്‍ വാലി കോര്‍പ്പറേഷനും (ഡിവിസി) 23 മില്യണ്‍ ടണ്‍ കൂടി ഇറക്കുമതി ചെയ്യും. സെപ്റ്റംബര്‍ വരെയുള്ള കല്‍ക്കരി പ്രതിസന്ധി മറികടക്കാന്‍ കോള്‍ ഇന്ത്യ ലിമിറ്റഡ്  15 മില്ല്യണ്‍ ടണ്‍ കല്‍ക്കരി ഇറക്കുമതി ചെയ്യും. ജൂലൈ അവസാനം ഈ കല്‍ക്കരി ഇറക്കുമതി ചെയ്തു തുടങ്ങും. വിതരണക്ഷാമം ഒക്ടോബര്‍ 15 വരെ തുടരുമെന്നാണ്  അനുമാനം. ഇറക്കുമതി ചെയ്ത കല്‍ക്കരി ഉപയോഗിച്ച് കല്‍ക്കരി ദൗര്‍ലഭ്യം ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിഞ്ഞേക്കും. 

രണ്ടാമത്തെ കൊവിഡ് -19 തരംഗ സമയത്ത് രാജ്യത്തെ വൈദ്യുതി ആവശ്യകത താരതമ്യേന ഉയര്‍ന്നിട്ടുണ്ട്. ജൂണ്‍ 9 ന് 211 ഏണ എന്ന റെക്കോര്‍ഡ് ഉയര്‍ന്ന നിലയിലായിരുന്നു ഇത്. എന്നാല്‍ ജൂലൈ 20 ന് പരമാവധി വൈദ്യുതി ആവശ്യം 185.65 ജിഗാവാട്ട് ആയി കുറഞ്ഞു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.