Sections

ആര്‍ബിഐ ഇന്നവേഷന്‍ ഹബ്ബുമായി സഹകരിച്ച് പ്രമുഖ ബാങ്ക്; സംരംഭകര്‍ക്ക് സഹായകമാകും

Wednesday, Mar 30, 2022
Reported By admin
rbi

ടെക്‌നോളജിയിലൂടെ സാമ്പത്തിക ഭദ്രതയും സ്വാതന്ത്ര്യവും കൈവരിക്കാന്‍ സഹായിക്കുന്നതിന് ഡിജിറ്റല്‍ സൊല്യൂഷനുകള്‍ ഇന്നൊവേഷന്‍ ഹബ്ബ് ലക്ഷ്യമിടുന്നു


വനിത സംരംഭകരടക്കമുള്ള സ്ത്രീകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിന് റിസര്‍വ്വ് ബാങ്കിന്റെ ഇന്നവേഷന്‍ ഹബ്ബുമായി സഹകരിച്ച് ബാങ്ക് ഓഫ് ബറോഡ. ആര്‍ബിഐയുടെ Swanari TechSprintല്‍ സ്‌കെയില്‍ അപ്പ് പാര്‍ട്ട്‌നറായിരിക്കുമെന്ന് ബാങ്ക് ഓഫ് ബറോഡ അറിയിച്ചു. ടെക്‌നോളജിയിലൂടെ സ്ത്രീകളെ സാമ്പത്തിക ഭദ്രതയും സ്വാതന്ത്ര്യവും കൈവരിക്കാന്‍ സഹായിക്കുന്നതിന് ഡിജിറ്റല്‍ സൊല്യൂഷനുകള്‍ ഇന്നൊവേഷന്‍ ഹബ്ബ് ലക്ഷ്യമിടുന്നു.

രാജ്യത്ത് വിവിധ മേഖലകളിലെ 13ദശലക്ഷം വനിതാസംരംഭങ്ങള്‍, 7.45 മില്യണ്‍ സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകള്‍ എന്നിവയ്ക്ക് പ്രോഗ്രാം സഹായകമാകും. രാജ്യത്തെ 331 ദശലക്ഷത്തിലധികം പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് പദ്ധതി ഗുണകരമാകുമെന്ന് ആര്‍ബിഐ പറയുന്നു. താഴ്ന്ന ഇടത്തരം വരുമാനക്കാരായ സ്ത്രീകള്‍ക്കിടയില്‍ ഡിജിറ്റല്‍ സാമ്പത്തിക സേവനങ്ങളുടെ ആക്‌സസ്, അഡോപ്ഷന്‍, ഉപയോഗം എന്നിവ മെച്ചപ്പെടുത്തുന്ന രീതിയിലാണ് പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

2022 ഏപ്രില്‍ 18മുതല്‍ 22വരെയാണ് പ്രോഗ്രാം. നവീകരണത്തിലൂന്നിയുള്ള ഈ സംയുക്തശ്രമം സ്ത്രീകളുടെ സാമ്പത്തികഭദ്രതയ്ക്ക് ഗുണകരമായ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷയുണ്ടെന്നാണ് ബാങ്ക് ഓഫ് ബറോഡ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിക്രമാദിത്യ സിങ് ഖിച്ചി പറഞ്ഞു. ഫിന്‍ടെക്ക്, ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് പ്രൊവൈഡേഴ്‌സ്, ഇന്നൊവേറ്റേര്‍സ് തുടങ്ങിയവരെ ഇത് സംയോജിപ്പിക്കും.

രാജ്യത്തെ 63 മില്യണ്‍ എംഎസ്എംഇകളില്‍ 20 ശതമാനത്തോളം സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളവയാണ്. അതായത് സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന 15 ദശലക്ഷം എംഎസ്എംഇകളുടെ സാമ്പത്തിക അന്തരം 158 ബില്യണ്‍ ഡോളറാണ്. അത്തരം 90 ശതമാനം വനിതാ സംരംഭകരും അനൗപചാരിക സാമ്പത്തിക സ്രോതസ്സുകളെ ആശ്രയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.