ജീവിതത്തിൽ വളരാൻ, ജോലി രംഗത്ത് മുന്നേറാൻ, മറ്റുള്ളവരുമായി നല്ല ബന്ധം സ്ഥാപിക്കാൻ ഏറ്റവും പ്രധാനപ്പെട്ട ഒരു കഴിവാണ് കമ്മ്യൂണിക്കേഷൻ സ്കിൽ.പലപ്പോഴും നമ്മൾ പറയുന്നത് മറ്റുള്ളവർക്ക് ശരിയായി എത്താതിരിക്കുന്നു. അത് ആത്മവിശ്വാസക്കുറവോ, വാക്കുകൾ തിരഞ്ഞെടുത്ത രീതിയോ, കേൾക്കുന്ന കഴിവോ കുറവായതിനാലാണ് സംഭവിക്കുന്നത്. എന്നാൽ കുറച്ച് ശ്രദ്ധകൊണ്ടും പരിശീലനകൊണ്ടും നമ്മുക്ക് നല്ലൊരു കമ്മ്യൂണിക്കേറ്ററായി മാറാൻ സാധിക്കും.കമ്മ്യൂണിക്കേഷൻ സ്കിൽ മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ:
- കേൾക്കുക മാത്രമല്ല, മനസ്സിലാക്കിയും പ്രതികരിച്ചും കേൾക്കണം.മറ്റുള്ളവർ സംസാരിക്കുമ്പോൾ ഇടയ്ക്കു തടസ്സപ്പെടുത്താതിരിക്കുക.പലർക്കും മറ്റുള്ളവർ സംസാരിക്കുമ്പോൾ തന്നെ മറുപടി തയ്യാറാക്കുന്ന ശീലം ഉണ്ട്. അതിനുപകരം, അവരുടെ വാക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, മനസ്സിലാക്കിക്കൊണ്ട് പ്രതികരിക്കുക.
- ശബ്ദത്തിലും ശരീരഭാഷയിലും ആത്മവിശ്വാസം പ്രകടിപ്പിക്കുക.കണ്ണിൽ നോക്കി സംസാരിക്കുക,ശരിയായ പൊസിഷൻ, തുറന്ന മുഖഭാവം ഇവ ആത്മവിശ്വാസം പ്രകടിപ്പിക്കും.
- വളരെ വലിയ വാക്കുകൾ ഒഴിവാക്കി, എളുപ്പത്തിൽ എല്ലാവർക്കും പിടികിട്ടുന്ന വാക്കുകൾ ഉപയോഗിക്കുക.ആശയം വ്യക്തവും ചുരുക്കവുമായിരിക്കുക.
- കൈചലനങ്ങൾ, മുഖഭാവം, പൊസിഷൻ എന്നിവ ആശയവിനിമയത്തിന്റെ ഭാഗമായി കരുതുക. ശരീരഭാഷയിലൂടെ ആത്മവിശ്വാസം പ്രകടിപ്പിക്കുക.
- നല്ല പുസ്തകങ്ങൾ, ലേഖനങ്ങൾ, ബ്ലോഗുകൾ വായിക്കുക.സ്വന്തം ചിന്തകൾ എഴുതിയെടുക്കുന്നത് സംസാരത്തിനും ആശയവിനിമയത്തിനും സഹായിക്കും.
- പ്രസംഗ മത്സരങ്ങൾ, ഡിബേറ്റുകൾ, ഗ്രൂപ്പ് ചർച്ചകൾ തുടങ്ങിയവയിൽ പങ്കെടുക്കുക. ദിനംപ്രതി കുറച്ച് സമയം സംസാര പരിശീലനത്തിനായി മാറ്റിവെക്കുക.
- മറ്റുള്ളവർ നൽകുന്ന നിർദേശങ്ങളും വിമർശനങ്ങളും തുറന്ന മനസ്സോടെ സ്വീകരിക്കുക. അതിലൂടെ നമ്മുടെ അവതരണശൈലി മെച്ചപ്പെടുത്താം.
കമ്മ്യൂണിക്കേഷൻ സ്കിൽ ഒരു ദിവസം കൊണ്ട് ലഭിക്കുന്ന കഴിവല്ല. സ്ഥിരമായ പരിശ്രമവും പരിശീലനവുമാണ് നമ്മെ നല്ലൊരു കമ്മ്യൂണിക്കേറ്ററായി വളർത്തുന്നത്.

പരാജയത്തെ മറികടന്ന് എങ്ങനെ വിജയം കൈവരിക്കാം... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.