Sections

ഡിസ്കൗണ്ടിൽ ടിക്കറ്റ്: എയർ ഇന്ത്യ എക്സ്പ്രസിൽ ബുക്ക് ഡയറക്ട് കാമ്പയിൻ

Saturday, Sep 13, 2025
Reported By Admin
Air India Express Book Direct Offer: Up to 70% Off

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ബുക്ക് ഡയറക്ട് കാമ്പയിന്റെ ഭാഗമായി 20 ശതമാനം വരെ കിഴിവോടെ ടിക്കറ്റെടുക്കാൻ അവസരം. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് പ്രമോ കോഡിലൂടെ കിഴിവ് ലഭിക്കുക. ആപ്പിലൂടെ ബുക്ക് ചെയ്താൽ കൺവീനിയൻസ് ഫീയും ഒഴിവാക്കാം. വിമാനകമ്പനിയുടെ വെബ്സൈറ്റിൽ airindiaexpress.com നെറ്റ് ബാങ്കിംഗ് പേയ്മന്റ് നടത്തുന്നവർക്കും കൺവീനിയൻസ് ചാർജില്ല. എയർ ഇന്ത്യ എക്സ്പ്രസിന് വിമാന സർവ്വീസുകളുള്ള 41 ആഭ്യന്തര, 17 അന്താരാഷ്ട്ര സ്ഥലങ്ങളിലേക്കും ഈ സേവനം ലഭ്യമാണ്.

ഇതിനു പുറമെ വിദ്യാർത്ഥികൾക്കും മുതിർന്ന പൗരർക്കും കുറഞ്ഞത് ആറ് ശതമാനം അധിക കിഴിവ് ലഭിക്കും. സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്ക് 50 ശതമാനം അധിക കിഴിവും ഉൾപ്പടെ 70 ശതമാനം വരെ കിഴിവിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ചെറിയൊരു തുക നൽകി ഏഴ് ദിവസം വരെ ടിക്കറ്റ് നിരക്ക് ലോക്ക് ചെയ്യാവുന്ന ഫെയർ ലോക്ക് സംവിധാനവും എയർലൈൻ ലഭ്യമാക്കുന്നുണ്ട്. ഡെബിറ്റ്, ക്രെഡിറ്റ് മാസ്റ്റർകാർഡുകൾ ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ആഭ്യന്തര യാത്രകൾക്ക് 250 രൂപയുടേയും അന്താരാഷ്ട്ര യാത്രകൾക്ക് 600 രൂപയുടേയും അധിക കിഴിവ് ലഭിക്കും. ഒരു മിനിറ്റിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്ന രാജ്യത്തെ വ്യോമയാന മേഖലയിലെ അത്യാധുനിക ടിക്കറ്റ് ബുക്കിംഗ് സംവിധാനമാണ് എയർ ഇന്ത്യ എക്സ്പ്രസിന്റേത്.

വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ഭക്ഷണം മുൻകൂറായി ബുക്ക് ചെയ്യുന്നവർക്ക് 50 ശതമാനം കിഴിവ് ലഭിക്കും. വിദേശ യാത്രയ്ക്ക് 18 മണിക്കൂർ മുൻപ് വരെയും ആഭ്യന്തര യാത്രകൾക്ക് 12 മണിക്കൂർ മുൻപ് വരെയും ഗോർമേർ ഭക്ഷണം ബുക്ക് ചെയ്യാം.

ചെക്ക്-ഇൻ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ എക്സ്പ്രസ് ലൈറ്റ്, 15 കിലോ ചെക്ക്-ഇൻ ബാഗേജുമായി യാത്ര ചെയ്യുന്നവർക്ക് എക്സ്പ്രസ് വാല്യൂ, യാത്രാ തീയതികളിൽ അനിശ്ചിതത്വം ഉള്ളവർക്കായി എക്സ്പ്രസ് ഫ്ളെക്സ് തുടങ്ങി യാത്രക്കാരുടെ താത്പ്പര്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്ന നിരക്കുകളാണ് എയർ ഇന്ത്യ എക്സ്പ്രസിലുള്ളത്. കൂടാതെ എക്സ്പ്രസ് ബിസ് നിരക്കിൽ 25 ശതമാനവും ആഭ്യന്തര യാത്രകളിലെ ബിസ് അപ്ഗ്രേഡിൽ 20 ശതമാനവും കിഴിവ് ലഭിക്കും.

യാത്രക്കാർക്ക് പ്രത്യേക ടിക്കറ്റ് നിരക്ക്, ഇഷ്ടമുള്ള സീറ്റുകൾ, ഗോർമേർ ഭക്ഷണം തുടങ്ങി ഓരോ യാത്രയും വ്യക്തിഗതമാക്കുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ഫ്ളൈ അസ് യു ആർ വാഗ്ദാനത്തെയാണ് ബുക്ക് ഡയറക്ട് കാമ്പയിനിലൂടെ എയർലൈൻ യാഥാർത്ഥ്യമാക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.