- Trending Now:
ബിസിനസിൽ സ്ട്രാറ്റജികൾ ഇംപ്ലിമെന്റ് ചെയ്യുമ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം, ആ സ്ട്രാറ്റജികൾ ശരിക്കും വർക്ക് ചെയ്യുന്നുണ്ടോ എന്നത് തിരിച്ചറിയുന്നതാണ്. നമുക്ക് വേണ്ട ഔട്ട്കം ലഭിക്കുന്നുണ്ടോ ഇല്ലയോ എന്ന് അറിയാൻ കഴിയാത്ത പക്ഷം, സ്ട്രാറ്റജി വിജയിച്ചോ പരാജയപ്പെട്ടോ എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു തീരുമാനത്തിലെത്താൻ സാധിക്കില്ല. അതിനാൽ, സ്ട്രാറ്റജിയുടെ പ്രവർത്തനഫലം അളക്കാൻ കഴിയുന്ന സംവിധാനങ്ങൾ ബിസിനസ്സിൽ അനിവാര്യമാണ്.
ഇവിടെയാണ് Key Performance Indicators (KPIs) എന്ന ടൂളുകൾ പ്രാധാന്യമെടുക്കുന്നത്. KPI എന്നത് വെറും നമ്പറുകൾ അല്ല; നിങ്ങളുടെ ബിസിനസിന്റെ സ്ട്രങ്ത്തും മുന്നേറ്റവും കാണിച്ചുതരുന്ന സൂചികകളാണ്. ഒരു സ്ട്രാറ്റജി നടപ്പിലാക്കിയ ശേഷം അത് പ്രതീക്ഷിച്ച ഫലത്തിലേക്ക് നയിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ KPIകൾ സഹായിക്കുന്നു.
KPIകൾ വളരെ വിശാലമായ ഒരു കോൺസെപ്റ്റാണ്. ബിസിനസിന്റെ ഓരോ മേഖലയിലും ആയിരക്കണക്കിന് KPIകൾ കാണാനാകും. അതിനാൽ എല്ലാ KPIകളും ഒരുമിച്ച് നോക്കാൻ ശ്രമിക്കുന്നതിനെക്കാൾ, നിങ്ങളുടെ ബിസിനസിന് ഏറ്റവും അനുയോജ്യമായ KPIകൾ തിരിച്ചറിയുകയാണ് പ്രധാന്യം.
ഫിനാൻസ് മേഖലയിൽ ക്യാഷ് ഫ്ലോ അളക്കുന്ന KPIകൾ അതീവ പ്രധാനമാണ്. സെയിൽസ് രംഗത്ത് കൺവർഷൻ റേറ്റ്, ഡെയിലി സെയിൽസ്, അവറേജ് ഓർഡർ വാല്യൂ തുടങ്ങിയ KPIകൾ ബിസിനസിന്റെ വളർച്ചയെ നേരിട്ട് വിലയിരുത്താൻ സഹായിക്കുന്നു. ഈ KPIകൾ ശരിയായി ട്രാക്ക് ചെയ്യുമ്പോൾ സെയിൽസ് സ്ട്രാറ്റജികൾ ഫലപ്രദമാണോ എന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.
അതുപോലെ, മാർക്കറ്റിംഗ് KPIകൾ വഴി നിങ്ങളുടെ ക്യാമ്പെയ്നുകൾ ശരിയായ ഓഡിയൻസിലേക്ക് എത്തുന്നുണ്ടോ, അവിടെ നിന്ന് ലീഡുകൾ ഉണ്ടാകുന്നുണ്ടോ എന്നതും വിലയിരുത്താം. കസ്റ്റമർ സാറ്റിസ്ഫാക്ഷൻ, കസ്റ്റമർ സർവീസ് KPIകൾ കസ്റ്റമർ അനുഭവത്തിന്റെ ഗുണനിലവാരം അളക്കാൻ സഹായിക്കുന്നു, ഇത് ദീർഘകാല ബിസിനസ് വിജയത്തിന് നിർണായകമാണ്.
അതിനൊപ്പം എംപ്ലോയി റിട്ടെൻഷൻ പോലുള്ള KPIകൾ നിങ്ങളുടെ ടീം എത്രത്തോളം സ്ഥിരതയുള്ളതാണെന്ന് വ്യക്തമാക്കുന്നു. ശരിയായ KPIകൾ തിരഞ്ഞെടുത്ത്, അവ നിരന്തരം മെഷർ ചെയ്ത് അനലൈസ് ചെയ്യുമ്പോഴാണ് സ്ട്രാറ്റജികൾ യഥാർത്ഥത്തിൽ വർക്ക് ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കാനും, ആവശ്യമായ മാറ്റങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാനും കഴിയുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.