- Trending Now:
ബിസിനസ്സ് ചെയ്യുന്ന ഒരാളിന് ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്ന ഒരു കാര്യമാണ് ഉപദേശം. പലരും ചെറിയ കാര്യങ്ങളിൽ പോലും ''ഇങ്ങനെ ചെയ്യൂ, അങ്ങനെ ചെയ്യൂ'' എന്ന് പറഞ്ഞു വരും. എന്നാൽ എല്ലാ ഉപദേശങ്ങളും ഒരുപോലെ വിലമതിക്കേണ്ടതല്ല. ഓരോ ഉപദേശവും സ്വീകരിക്കുന്നതിന് മുൻപ്, അത് പറയുന്ന ആൾക്ക് ആ കാര്യത്തിൽ യഥാർത്ഥ അനുഭവമുണ്ടോ എന്നത് പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്.
പലപ്പോഴും ഉപദേശം പറയുന്നവർക്കു പ്രായോഗിക അനുഭവം ഉണ്ടായിരിക്കണമെന്നില്ല. അവർക്ക് തോന്നുന്നതോ, കേട്ടറിഞ്ഞതോ, മുൻധാരണകളെ അടിസ്ഥാനമാക്കിയോ ആയിരിക്കും പല അഭിപ്രായങ്ങളും. അതിനാൽ ആ ഉപദേശത്തിൽ യഥാർത്ഥ ഫാക്ട് ഉണ്ടോ, ആ വ്യക്തിക്ക് അത് പറയാനുള്ള യോഗ്യതയുണ്ടോ എന്നത് വ്യക്തമായി വിലയിരുത്തണം.
ബിസിനസ് സംബന്ധമായ നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ, എപ്പോഴും എക്സ്പേർട്ടുകളിൽ നിന്നുള്ള ഉപദേശങ്ങൾക്കാണ് പ്രാധാന്യമുള്ളത്. പരിചയവും ഫലവും തെളിയിച്ച ആളുകളിൽ നിന്ന് ലഭിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ മാത്രമാണ് ദീർഘകാലത്തിൽ ഗുണകരമാകുന്നത്. അതോടൊപ്പം, ഒരു എക്സ്പേർട്ടിന്റെ ഉപദേശം കേട്ടതിന് ശേഷം മറ്റൊരു എക്സ്പേർട്ടിന്റെ സെക്കൻഡ് ഒപ്പീനിയൻ കൂടി എടുക്കുന്നത് വളരെ നല്ലൊരു ശീലമാണ്.
നിങ്ങൾ കേൾക്കുന്ന ഏതൊരു ഉപദേശവും അതേപടി പ്രയോഗത്തിൽ കൊണ്ടുവരേണ്ടതില്ല. അത് നിങ്ങളുടെ ബിസിനസ് സാഹചര്യത്തോട് പൊരുത്തപ്പെടുന്നുണ്ടോ, നിങ്ങൾക്ക് പ്രായോഗികമാണോ എന്ന് സ്വയം ആലോചിച്ചും ഉറപ്പുവരുത്തിയും മാത്രമേ നടപ്പിലാക്കാവൂ. കാരണം ബിസിനസ് നിങ്ങളുടെതാണ്; ഉപദേശം പറയുന്നത് മറ്റുള്ളവർക്ക് എളുപ്പമാണ്, പക്ഷേ അതിന്റെ നേട്ടവും നഷ്ടവും അനുഭവിക്കേണ്ടത് നിങ്ങൾ തന്നെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.