Sections

മഞ്ഞില്ലെങ്കിലും ക്രിസ്മസ് ആഘോഷിക്കാം; ഇന്ത്യയുടെ സ്വന്തം താളത്തിൽ "ജിംഗിൾ ബെൽസ് അൺറാപ്പ്ഡു''മായി ഗോദ്റെജ്

Thursday, Dec 25, 2025
Reported By Admin
Godrej Unveils “Jingle Bells Unwrapped” for a Modern Indian Christmas

മുംബൈ: വർഷങ്ങളായി ക്രിസ്മസ് എന്ന ആശയം പാശ്ചാത്യ സിനിമകളും സംഗീതവും ക്ലാസിക് കരോളുകളും രൂപപ്പെടുത്തിയതാണ്. മഞ്ഞുമൂടിയ തെരുവുകൾ, അലങ്കാരങ്ങളാൽ നിറഞ്ഞ വീടുകൾ, സമ്മാനങ്ങൾ നിറഞ്ഞ ക്രിസ്മസ് ട്രീകൾ, കുടുംബ സംഗമങ്ങൾ ഇതെല്ലാം ചേർന്ന ഒരു 'പിക്ചർപർഫെക്റ്റ്' ആഘോഷമായാണ് ക്രിസ്മസിനെ നിർവചിച്ചത്. എന്നാൽ ഈ കാഴ്ചപ്പാട് എല്ലായിടത്തും ക്രിസ്മസ് ആഘോഷിക്കപ്പെടുന്ന രീതിയെ പ്രതിഫലിപ്പിക്കുന്നില്ല.

ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും, നഗരജീവിതവും അണു കുടുംബ സംവിധാനവും മൂലം പലരും സ്വന്തം നാട്ടിൽ നിന്ന് അകലെ ഫ്ലാറ്റുകളിലാണ് താമസം. സുഹൃത്തുക്കളും സഹപ്രവർത്തകരും ഫ്ലാറ്റ് മേറ്റ്സും പലപ്പോഴും കുടുംബത്തിൻറെ സ്ഥാനമാണ് കൈക്കൊള്ളുന്നത്. 'വൈറ്റ് ക്രിസ്മസ്' എന്നത് മലയോര യാത്രകളിൽ മാത്രമേ സാധ്യമാകൂ. വലിയ കുടുംബസംഗമങ്ങൾക്ക് പകരം വീഡിയോ കോളുകളും സ്ക്രീനുകൾ വഴിയുള്ള പങ്കിടലുകളും ഇന്നത്തെ യാഥാർത്ഥ്യമാണ്. എന്നിരുന്നാലും, ഈ മാറ്റങ്ങൾ തന്നെ കൂടുതൽ വ്യക്തിപരവും ഹൃദയസ്പർശിയുമായ ഒരു പുതിയ ആഘോഷ രീതിക്ക് വഴിതുറന്നിട്ടുണ്ട്.

ഈ മാറ്റം തിരിച്ചറിഞ്ഞുകൊണ്ട്, ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിൻറെ പാചക മീഡിയ പ്ലാറ്റ് ഫോമായ ഗോദ്റെജ് വിഘ്റോളി കുസീന 'ജിംഗിൾ ബെൽസ് അൺറാപ്പ്ഡ്' എന്ന പേരിൽ ക്രിസ്മസിൻറെ ഒരു പുതുമയാർന്ന സംഗീതാവിഷ്കാരം അവതരിപ്പിച്ചു. ഇന്ത്യയിലെ മുൻനിര പൂർണ വോക്കൽ സംഘമായ വോക്ട്രോണിക്കയുമായി സഹകരിച്ചാണ് ഈ സംരംഭം ഒരുക്കിയിരിക്കുന്നത്. ഗോദ്റെജ് യമ്മീസ് ബ്രാൻഡിൻറെ പിന്തുണയോടെയാണ്, പ്രശസ്ത ഷെഫുമാരായ അമൃത റൈചന്ദും അജയ് ചോപ്രയും ഇതിൽ പങ്കാളികളായിരിക്കുന്നത്.

പ്രശസ്തമായ ക്രിസ്മസ് ഗാനത്തെ ആധുനികവും ഇന്ത്യൻ ജീവിതരീതിയോട് ചേർന്നതുമായ ഒരു അവതാരത്തിലേക്ക് മാറ്റുകയാണ് ഈ ട്രാക്ക്. ക്രിസ്മസ് ഒരു നിർദ്ദിഷ്ട രൂപത്തിലായിരിക്കണം എന്ന ധാരണയെ ചോദ്യം ചെയ്യുന്ന ഈ സംരംഭം, വ്യക്തിപരമായ ആചാരങ്ങൾ, ചെറിയ സന്തോഷങ്ങൾ, ഓരോരുത്തരുടെയും സ്വന്തം ആഘോഷ രീതികൾ എന്നിവയെ ആഘോഷിക്കുന്നു.

ഭക്ഷണപ്രേമികൾക്കായുള്ള തങ്ങളുടെ മീഡിയ പ്ലാറ്റ്ഫോമായ വിഘ്റോളി കുസീന, ആകർഷകമായ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുകയും ആരോഗ്യകരമായ സംഭാഷണങ്ങൾക്ക് തുടക്കമിടുകയും ചെയ്തുകൊണ്ട് ഏറെ മുന്നേറിക്കഴിഞ്ഞുവെന്നും യമ്മീസിനായുള്ള ഈ ക്രിസ്മസ് ജിംഗിളിലൂടെ, രസവും സ്വാഭാവികതയും കൂട്ടായ്മയും നഷ്ടപ്പെടുത്താതെ പ്രോട്ടീൻ സമൃദ്ധമായ സ്മാർട്ട് സ്നാക്കിംഗിലേക്കുള്ള വളരുന്ന പ്രവണതയെ ആഘോഷിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്, ലളിതവും രുചികരവുമായ സ്നാക്ക് പോലും തിരക്കേറിയ ഒരു ദിവസത്തെ ചിരിയും സംഭാഷണവും നിറഞ്ഞ ഒരു സന്ധ്യയാക്കി മാറ്റാൻ കഴിയുമെന്നും എല്ലാവർക്കും സന്തോഷകരവും കുറച്ചുകൂടി ആരോഗ്യകരവുമായ ക്രിസ്മസ് ആശംസിക്കുന്നുവെന്നും ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസർ സുജിത് പാട്ടിൽ പറഞ്ഞു.

ആരാധനയുള്ള ഒരാളുമായി പങ്കിടുന്ന ചൂടുള്ള ഒരു സ്നാക്ക്, ഓർമ്മകളെ ഉണർത്തുന്ന പരിചിതമായ ഒരു രുചി, അല്ലെങ്കിൽ ചെറുതെങ്കിലും ആശ്വാസം നൽകുന്ന ഒരു വിഭവം തയ്യാറാക്കുന്നത് ഇത്തരത്തിലുള്ള നിമിഷങ്ങളിലാണ് ക്രിസ്മസ് യഥാർത്ഥത്തിൽ ക്രിസ്മസായി മാറുന്നത്. 'നാം അറിയുന്ന വീടുകളിൽ, നമ്മുടെ സ്വന്തം ക്രിസ്മസ് നാം സൃഷ്ടിക്കുന്നു' എന്ന വരിയിലൂടെ, നമ്മൾ താമസിക്കുന്ന ഇടവും പങ്കിടാൻ തിരഞ്ഞെടുക്കുന്ന ആളുകളുമാണ് ആഘോഷത്തിൻറെ ആത്മാവെന്ന് ഈ സംഗീതാവിഷ്കാരം ഓർമ്മിപ്പിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.