- Trending Now:
കൊച്ചി: ഇന്ത്യ യമഹ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡ് ഹജിമെ ഔറ്റയെ യമഹ മോട്ടോർ ഇന്ത്യ ഗ്രൂപ്പിന്റെ പുതിയ ചെയർമാനായി നിയമിച്ചു. 2026 ജനുവരി ഒന്നു മുതൽ ചുമതലയേൽക്കും.
കോർപ്പറേറ്റ് തന്ത്രം, പ്ലാനിംഗ്, പുതിയ ബിസിനസ് വികസനം എന്നിവയിൽ ദീർഘകാല അന്താരാഷ്ട്ര പരിചയമുള്ള നേതാവാണ് ഹജിമെ ഔറ്റ. ജപ്പാനിലെ യമഹ മോട്ടോർ കോർപ്പറേഷനിൽ എക്സിക്യൂട്ടീവ് ഓഫീസറും ചീഫ് ജനറൽ മാനേജർ (കോർപ്പറേറ്റ് സ്ട്രാറ്റജി സെന്റർ) ആയിരുന്നു. ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, സുസ്ഥിരത, നവീന സംരംഭങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
ഇന്ത്യയിലെ യുവ ഉപഭോക്താക്കളുടെ ഉയർന്ന പ്രതീക്ഷകൾക്ക് യമഹയുടെ പ്രീമിയം ഉൽപ്പന്നങ്ങളും നവീകരണങ്ങളും ശക്തമായി പ്രതികരിക്കുമെന്നും ഇന്ത്യയിലെ വിപണിയിൽ യമഹയുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുകയും സുസ്ഥിര വളർച്ച കൈവരിക്കുകയുമാണ് ലക്ഷ്യമെന്നും നിയമനത്തെക്കുറിച്ച് പ്രതികരിച്ച ഔറ്റ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.