- Trending Now:
ഒരു ബിസിനസ് നടത്തുന്ന സമയത്ത്, ഓരോ ഘട്ടത്തിലും നിരവധി പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യം ഉണ്ടാകും. ഈ തീരുമാനങ്ങളാണ് ബിസിനസിന്റെ ഭാവിയെ നിർണ്ണയിക്കുന്നത് എന്നതുകൊണ്ട് തന്നെ അവ വളരെ ശ്രദ്ധയോടെ എടുക്കേണ്ടതുമാണ്.
പുതിയ തീരുമാനങ്ങൾ എടുക്കുമ്പോൾ വ്യക്തിപരമായ ഇമോഷനുകളെയോ ഈഗോയെയോ അടിസ്ഥാനമാക്കുന്നത് പല ബിസിനസുകാരും ചെയ്യുന്ന ഒരു വലിയ പിഴവാണ്. വികാരങ്ങളുടെ നിയന്ത്രണത്തിൽ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും തെറ്റായ വഴിയിലേക്ക് നയിക്കുകയും ബിസിനസിൽ നഷ്ടം ഉണ്ടാക്കുകയും ചെയ്യും.
അതുപോലെ തന്നെ, ഈഗോ വെച്ചുകൊണ്ട് പ്രവർത്തിക്കുന്നത് ബിസിനസ് വളർച്ചയ്ക്ക് തടസ്സമായി മാറും. ''ഞാൻ പറഞ്ഞത് ശരിയാണു'' എന്ന മനോഭാവം മാറ്റി വച്ച്, യാഥാർത്ഥ്യങ്ങളെ അംഗീകരിക്കാനുള്ള മനസ്സ് ഒരു ബിസിനസുകാരനിൽ ഉണ്ടായിരിക്കണം.
ഇമോഷനുകളെയോ ഈഗോയെയോ അടിസ്ഥാനമാക്കാതെ പകരം, ഓരോ തീരുമാനവും ഡാറ്റയെ അടിസ്ഥാനമാക്കി എടുക്കണം. നിലവിലെ മാർക്കറ്റ് ട്രെൻഡുകൾ, കസ്റ്റമർ ബിഹേവിയർ, ഫിനാൻഷ്യൽ പോസിഷനുകൾ എന്നിവ എന്ത് പറയുന്നു എന്നത് മനസ്സിലാക്കി മാത്രമേ മുന്നോട്ട് പോകാവൂ.
വികാരപരമായോ ഈഗോ അധിഷ്ഠിതമായോ എടുത്ത തീരുമാനങ്ങൾ പല ബിസിനസുകളെയും പരാജയങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. അത്തരത്തിലുള്ള പിഴവുകൾ ഒഴിവാക്കാൻ, നിങ്ങൾ തീരുമാനങ്ങൾ എടുക്കുമ്പോൾ എപ്പോഴും ബുദ്ധിയും ഡാറ്റയും അടിസ്ഥാനമാക്കി പ്രവർത്തിക്കുക. അതാണ് സ്ഥിരതയുള്ള ബിസിനസ് വിജയത്തിന്റെ അടിസ്ഥാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.