- Trending Now:
കൊച്ചി: എല്ലാവരേയും ഉൾപ്പെടുത്തിയുള്ള തുല്യതയോടെയുള്ള വൈവിധ്യവൽക്കരണ നീക്കങ്ങൾക്കായുള്ള ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിൻറെ പദ്ധതിയായ ഗോദ്റെജ് ഡിഇഐ ലാബ് സംഘടിപ്പിച്ച ദേശീയ കെയ്സ് സ്റ്റഡി ചലഞ്ചിൽ ഐഐഎം തിരുച്ചിറപ്പള്ളി വിജയികളായി. ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിലെ നേതൃത്വത്തിൽ നിന്നുള്ള മെൻററിങ് അവസരങ്ങളുമാണ് വിജയികൾക്കു ലഭിക്കുന്നത്.
രാജ്യത്തെ മുൻനിര ബിസിനസ് സ്ക്കൂളുകളാണ് ചർച്ചകളും ആശയങ്ങളും പ്രോൽസാഹിപ്പിക്കാനും ഉദ്ദേശിച്ചു നടത്തിയ ഈ മൽസരത്തിൽ പങ്കെടുത്തത്. പുതുമയുള്ളതും നടപടികൾ സ്വീകരിക്കാനാവുന്ന വിധത്തിലുള്ളതുമായ പരിഹാരങ്ങൾ കണ്ടെത്താനായി കാമ്പസുകളുമായി സഹകരിക്കുന്ന ഗോദ്റെജ് ഇൻഡസ്ട്രീസിൻറെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായായിരുന്നു ഈ പരിപാടി.
മുംബൈയിലെ ഗോദ്റെജ് വണ്ണിൽ നടത്തിയെ ഫൈനലിൽ ഐഐഎം തിരുച്ചിറപ്പള്ളി, എസ്ഐബിഎം പൂനെ, ഐഐഎം മുംബൈ, ഐഐഎം ലക്നോ എന്നിവയാണു പങ്കെടുത്ത് നവീന ആശയങ്ങൾ അവതരിപ്പിച്ചത്. ഇന്ത്യൻ കോർപ്പറേറ്റ് രംഗത്ത് വനിതകൾ കുറഞ്ഞ തോതിലാണെന്നത് വെല്ലുവിളിയായി തുടരുകയാണെന്ന് പരിപാടിയെ കുറിച്ചു സംസാരിച്ച ഗോദ്റെജ് ഡിഇഐ ലാബ് മേധാവി പർമേശ് ഷഹാനി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.