- Trending Now:
കൊച്ചി: ബഹാമസ് സ്റ്റെർലിങ് ബാങ്കിൻറെ 49 ശതമാനം ഓഹരികളും ഇൻഡസ്ഇൻഡ് ഇൻറർനാഷണൽ ഹോൾഡിങ്സ്, മൗറീഷ്യസ് (ഐഐഎച്ച്എൽ) ഏറ്റെടുത്തു. നേരത്തെ 51 ശതമാനം ഓഹരികൾ ഇവർ ഏറ്റെടുത്തിരുന്നു. ഇതോടെ ബാങ്ക് ഐഐഎച്ച്എല്ലിൻറെ സമ്പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായി മാറി.
2025 ആഗസ്റ്റ് 31-ലെ കണക്കനുസരിച്ച് 1.26 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള ഐഐഎച്ച്എല്ലിന്, ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ, ഇൻഷുറൻസ് മേഖലകളിലായി വൈവിധ്യമാർന്ന നിക്ഷേപ പോർട്ട്ഫോളിയോ ഉണ്ട്. ഇന്ത്യയിലെ അഞ്ചാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കായ ഇൻഡസ്ഇൻഡ് ബാങ്ക് ലിമിറ്റഡിൻറെ പ്രൊമോട്ടറാണ് ഐഐഎച്ച്എൽ. 6,100-ൽ അധികം ടച്ച്പോയിൻറുകളുള്ള രാജ്യവ്യാപകമായ ശൃംഖലയിലൂടെ, 42 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ ബാങ്ക് സേവനം നൽകുന്നു. ബിസിനസ് വലുപ്പം 86 ബില്യൺ യുഎസ് ഡോളറിലധികം വരും.
ഈ ഏറ്റെടുക്കൽ ഐഐഎച്ച്എല്ലിനെ ആഗോളതലത്തിൽ വളരാൻ സഹായിക്കും. തങ്ങളുടെ ദശാബ്ദങ്ങളായുള്ള അനുഭവം ആഗോള തലത്തിലെ മികച്ച രീതികളുമായി സംയോജിപ്പിക്കാൻ അവസരം നൽകുന്നു. ഓഹരി ഉടമകൾക്കും ഉപഭോക്താക്കൾക്കും ദീർഘകാല മൂല്യം നൽകാനുള്ള തങ്ങളുടെ കഴിവിനെ കൂടുതൽ ശക്തമാക്കുന്നു. ബാങ്കിങ്, ധനകാര്യ സേവന മേഖലകളിൽ 2030-ഓടെ 50 ബില്യൺ ഡോളറിൻറെ ആഗോള വിപണിയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഐഐഎച്ച്എൽ ചെയർമാൻ അശോക് പി ഹിന്ദുജ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.