Sections

ഫോൺ നഷ്ടപ്പെട്ടാൽ ഉടനടി ബ്ലോക്ക് ചെയ്യാം; വിശദ വിവരങ്ങൾ ഇതാ

Friday, May 12, 2023
Reported By admin
mobile

മോഷ്ടാവിന് മറ്റു സിം കാർഡ് ഉപയോഗിച്ചും ഫോൺ ഉപയോഗിക്കാനാവില്ല


നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്യാൻ അടക്കം സഹായിക്കുന്ന സഞ്ചാർ സാഥി എന്ന കേന്ദ്ര പോർട്ടൽ കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തനക്ഷമമായി. കേന്ദ്ര പോർട്ടലിന്റെ ഔദ്യോഗിക ഉദ്ഘാടനം അടുത്തയാഴ്ച നടക്കും.

നിലവിൽ ഡൽഹി, ഗോവ, മഹാരാഷ്ട്ര, ദാദ്രനാഗർ ഹവേലി എന്നിവിടങ്ങളിൽ ഈ സേവനം ലഭ്യമാണ്. 2019ലാണ് ഈ സംസ്ഥാനങ്ങളിൽ സേവനം ആരംഭിച്ചത്. നിലവിൽ പൊലീസ് വഴിയാണ് നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്യുന്ന നടപടി സ്വീകരിക്കുന്നത്.

ഇനി വ്യക്തിക്ക് സ്വന്തം നിലയിൽ ഓൺലൈനായി അപേക്ഷിക്കാം. നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്താൽ മോഷ്ടാവിന് മറ്റു സിം കാർഡ് ഉപയോഗിച്ചും ഫോൺ ഉപയോഗിക്കാനാവില്ല. ഫോൺ തിരിച്ചുകിട്ടിയാൽ അൺ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ബ്ലോക്ക് ചെയ്യുന്ന വിധം:

പൊലീസിൽ പരാതി നൽകിയ ശേഷം അതിന്റെ പകർപ്പെടുത്ത് സൂക്ഷിക്കുക

നഷ്ടപ്പെട്ട സിംകാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് ഉടൻ എടുക്കുക

സഞ്ചാർ സാഥിയിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഒടിപി ലഭിക്കും

ഡ്യൂപ്ലിക്കേറ്റ് സിമ്മിലേക്കാണ് ഒടിപി വരിക

www.sancharsaathi.gov.in എന്ന സൈറ്റിൽ ബ്ലോക്ക് യുവർ ലോസ്റ്റ്/ സ്റ്റോളൻ മൊബൈൽ എന്ന ടാബ് തുറക്കുക

നഷ്ടപ്പെട്ട ഫോണിലെ മൊബൈൽ നമ്പറുകൾ, ഐഎംഇഐ നമ്പറുകൾ (*#06# ഡയൽ ചെയ്താൽ അറിയാം), പരാതിയുടെ പകർപ്പ്, ബ്രാൻഡ്, മോഡൽ, ഇൻവോയിസ്, പൊലീസ് സ്റ്റേഷൻ വിവരം, ഐഡി പ്രൂഫ്, ഒടിപി അടക്കം നൽകി സബ്മിറ്റ് നൽകുക. ലഭിക്കുന്ന റിക്വസ്റ്റ് ഐഡി സൂക്ഷിക്കുക

പൊലീസ് വഴി നിലവിൽ സമാനമായ റിക്വിസ്റ്റ് പോയിട്ടുണ്ടെങ്കിൽ request already exist for... എന്ന മെസേജ് ലഭിക്കും

ഫോൺ തിരികെ ലഭിച്ചാൽ unblock found mobile എന്ന ഓപ്ഷനിൽ ബ്ലോക്കിങ് റിക്വിസ്റ്റ് ഐഡി അടക്കം നൽകുക

know your mobile connections എന്ന ടാബ് ഉപയോഗിച്ചാൽ നമ്മുടെ പേരിൽ എത്ര മൊബൈൽ കണക്ഷൻ ഉണ്ടെന്ന് അറിയാം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.