Sections

2023 എആർആർസി ഫൈനൽ റൗണ്ടിൻറെ ആദ്യ റേസിൽ മികച്ച പ്രകടനവുമായി ഹോണ്ട ഇന്ത്യ ടീം

Sunday, Dec 03, 2023
Reported By Admin
IDEMITSU Honda Racing

കൊച്ചി: തായ്ലാൻഡിൽ നടക്കുന്ന 2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യൻഷിപ്പിൻറെ (എആർആർസി) ഫൈനൽ റൗണ്ടിൻറെ ആദ്യറേസിൽ മികച്ച പ്രകടനവുമായി ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം. ബുരിറാം ചാങ് ഇൻറർനാഷണൽ സർക്യൂട്ടിൽ നടന്ന ചാമ്പ്യൻഷിപ്പിൻറെ ക്വാളിഫയിങ് റൗണ്ടിൽ 11ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കാവിൻ ക്വിൻറലിന് ആദ്യറേസിൽ സാങ്കേതിക തകരാർ കാരണം അവസാന ലാപ്പുകൾ ഫിനിഷ് ചെയ്യാനായില്ല. അതേസമയം 19:17.075 സമയത്തിൽ മത്സരം പൂർത്തീകരിച്ച മൊഹ്സിൻ പറമ്പൻ 16ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഒറ്റ പൊസിഷൻ പിറകിലായതിനാൽ പോയിൻറുകൾ നേടാൻ മുഹ്സിന് കഴിഞ്ഞില്ല.

സീസൺ അവസാനത്തിലേക്കെത്തുമ്പോൾ തങ്ങളുടെ ഇന്ത്യൻ റൈഡർമാർ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് എടുത്തുപറയാൻ ആഗ്രഹിക്കുന്നുവെന്നും, താരങ്ങൾ നമ്മുടെ രാജ്യത്തുടനീളമുള്ള പ്രതിഭകൾക്ക് യഥാർഥ പ്രചോദനമാണെന്നും ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യോഗേഷ് മാത്തൂർ പറഞ്ഞു. നിർഭാഗ്യവശാൽ തങ്ങളുടെ റൈഡർമാർക്ക് ഇന്ന് പോയിൻറൊന്നും നേടാനായില്ല, എങ്കിലും മികച്ച നേട്ടങ്ങളുമായി തങ്ങളുടെ ടീം ഈ സീസൺ അവസാനിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

IDEMITSU Honda Racing

സാങ്കേതിക തകരാർ കാരണം മത്സരം പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞില്ല ഇത് എന്നെ സംബന്ധിച്ചിടത്തോളം നിർഭാഗ്യകരമായിരുന്നു. എങ്കിലും മികച്ച ഫലങ്ങളോടെ ഈ റൗണ്ട് അവസാനിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ റൈഡർ കാവിൻ ക്വിൻറൽ പറഞ്ഞു.

നിശ്ചയദാർഢ്യത്തോടെ മത്സരത്തിൽ തുടരുകയും, പോയിൻറുകളോടെ റൗണ്ടുകൾ പൂർത്തിയാക്കാൻ റേസ് പാറ്റേൺ നന്നായി പിന്തുടരുകയും ചെയ്യുക എന്നതാണ് അടുത്തെ റേസിൽ ശ്രദ്ധയെന്ന് ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യയുടെ മലയാളി റൈഡറായ മൊഹ്സിൻ പറമ്പൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.