- Trending Now:
കൊച്ചി: ഉപഭോക്താക്കൾക്ക് തങ്ങളുടെ താൽപര്യമുള്ള ബാങ്കിങ് മൊബൈൽ ആപ്പ് വഴി പ്രീമിയം അടക്കാനുള്ള സംവിധാനത്തിന് ഐസിഐസിഐ പ്രുഡെൻഷ്യൽ ലൈഫ് തുടക്കം കുറിച്ചു. പ്രത്യേകമായി ഇൻറർനെറ്റ് ബാങ്കിങ് ലോഗിൻ വിവരങ്ങൾ നൽകാതെ തന്നെ സുരക്ഷിതമായി ഇതു ചെയ്യാനാവും. എൻപിസിഐ ബാങ്കിങ് കണക്ട് സംവിധാനം വഴിയാണ് ഇതിനു തുടക്കം കുറിച്ചിരിക്കുന്നത്. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ അവതരിപ്പിച്ച ഈ സംവിധാനം പ്രയോജനപ്പെടുത്തുന്ന ആദ്യ ലൈഫ് ഇൻഷൂറൻസ് കമ്പനിയാണ് ഐസിഐസിഐ പ്രുഡെൻഷ്യൽ ലൈഫ്.
ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട അനുഭവങ്ങൾ നൽകുകയും പ്രക്രിയകൾ ലളിതമാക്കുകയും ചെയ്യുകയെന്ന കമ്പനിയുടെ രീതികൾക്ക് അനുസൃതമായാണ് ഈ മൊബൈൽ ഫസ്റ്റ് പെയ്മെൻറ് രീതി അവതരിപ്പിച്ചിട്ടുള്ളതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഐസിഐസിഐ പ്രുഡെൻഷ്യൽ ചീഫ് ഓപറേറ്റീങ് ഓഫിസർ അമിഷ് ബാങ്കർ പറഞ്ഞു. ഇതിനു പുറമെ ഉപഭോക്താക്കളുടെ വളർന്നു വരുന്ന താൽപര്യങ്ങൾക്ക് അനുസരിച്ചുള്ള ഇൻഷൂറൻസ് സേവനങ്ങൾ ലഭ്യമാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.