Sections

ഐസിഐസിഐ പ്രൂ പ്ലാറ്റിനം പുറത്തിറക്കി

Wednesday, May 08, 2024
Reported By Admin
ICICI Prudential Life Insurance launches its First ULIP

കൊച്ചി: ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസിൻറെ ആദ്യത്തെ യൂണിറ്റ്-ലിങ്ക്ഡ് പദ്ധതി ഐസിഐസിഐ പ്രൂ പ്ലാറ്റിനം പുറത്തിറക്കി. മുഴുവൻ പോളിസി കാലയളവിലും നിക്ഷേപം തുടരാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് ഐസിഐസിഐ പ്രൂ പ്ലാറ്റിനം വിതരണക്കാർക്ക് പ്രതിഫലം നൽകും. ദീർഘകാലാടിസ്ഥാനത്തിൽ സമ്പത്ത് കെട്ടിപ്പടുക്കുന്നതിന് ഉപഭോക്താക്കൾക്ക് കാര്യക്ഷമമായ മാർഗവും ഈ പോളിസി വാഗ്ദാനം ചെയ്യുന്നു.

ഉപഭോക്താക്കൾക്ക് പ്രൂ പ്ലാറ്റിനത്തിന് കീഴിൽ 13 ഇക്വിറ്റികളും ഡെബ്റ്റ്, ബാലൻസ്ഡ് വിഭാഗങ്ങളിൽ നാല് വീതം ഉൾപ്പെടുന്ന 21 ഫണ്ടുകളും തിരഞ്ഞെടുക്കാം. കൂടാതെ നാല് പോർട്ട്ഫോളിയോ സ്ട്രാറ്റജികളുടെ ഒരു ഓപ്ഷനും പ്രൂ പ്ലാറ്റിനം ലഭ്യമാക്കുന്നു.

രണ്ട് ലൈഫ് കവർ വകഭേദങ്ങാണ് ഐസിഐസിഐ പ്രൂ പ്ലാറ്റിനത്തിനുള്ളത്. ഗ്രോത്ത് പ്ലസ് വകഭേദത്തിൽ നോമിനിക്ക് സം അഷ്വേർഡ് അല്ലെങ്കിൽ ഫണ്ട് മൂല്യം ഇതിൽ ഏതാണോ ഉയർന്നത് അത് സ്വീകരിക്കാൻ അർഹതയുണ്ടാവും. പ്രൊട്ടക്റ്റ് പ്ലസ് വകഭേദത്തിൽ നോമിനിക്ക് സം അഷ്വേർഡും ഫണ്ട് മൂല്യവും ലഭിക്കും.

വിതരണക്കാരുടെ പേഔട്ടുകൾ അവരുടെ ഉപഭോക്താക്കളുടെ ഫണ്ട് മൂല്യവുമായി ചേർത്ത് ഇരുവരുടെയും ദീർഘകാല താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഐസിഐസിഐ പ്രൂ പ്ലാറ്റിനം തങ്ങളുടെ കമ്പനിയുടെ ആദ്യത്തെ യൂണിറ്റ്-ലിങ്ക്ഡ് പദ്ധതിയാണെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ അമിത് പാൽട്ട പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.