- Trending Now:
കൊച്ചി: ഐസിഐസിഐ ബാങ്കിൻറെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനായ ഐമൊബൈലിലൂടെയുള്ള യുപിഐ ഇടപാടുകൾക്കായി ബയോമെട്രിക് ഒതൻറിക്കേഷൻ സംവിധാനം അവതരിപ്പിച്ചു. ഇനി മുതൽ വിരലടയാളമോ ഫേസ് റെക്കഗ്നിഷനോ ഉപയോഗിച്ച് 5000 രൂപ വരെയുള്ള ഇടപാടുകൾ നടത്താം. ഈ പുതിയ സൗകര്യം ഉപഭോക്താക്കളുടെ ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുന്നു.
ബയോമെട്രിക് സംവിധാനം അവതരിപ്പിക്കുന്നതിലൂടെ വേഗത്തിലുള്ള പണമിടപാടുകളും കൂടുതൽ സുരക്ഷയും ഉറപ്പാക്കാൻ സാധിക്കും. പ്രധാനമായും പൊതുസ്ഥലങ്ങളിൽ വെച്ച് പണമിടപാടുകൾ നടത്തുമ്പോൾ മറ്റുള്ളവർ പിൻ നമ്പർ കാണാനുള്ള സാധ്യത ഇതിലൂടെ ഒഴിവാക്കാം. വ്യക്തികൾ തമ്മിലുള്ള പണമിടപാടുകൾ, കടകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്തുള്ള പേയ്മെൻറുകൾ, ഓൺലൈൻ പേയ്മെൻറുകൾ എന്നിവയ്ക്കെല്ലാം ഇനി ബയോമെട്രിക് രീതി ഉപയോഗിക്കാം. എന്നാൽ 5000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് നിലവിലുള്ള യുപിഐ പിൻ ഉപയോഗിക്കണം.
ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് എപ്പോഴും മുൻഗണന നൽകുന്നു. അതിൻറെ ഭാഗമായി അവർക്ക് അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ലഭ്യമാക്കുന്നു. നിലവിലെ നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് ബയോമെട്രിക് ഒതൻറിക്കേഷൻ അവതരിപ്പിച്ചിരിക്കുന്നത്. ഇത് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടപാടുകൾ ഉറപ്പാക്കുന്നു. ഐമൊബൈൽ ആപ്പിൽ ഫോണിലെ തന്നെ ബയോമെട്രിക് സംവിധാനം പ്രയോജനപ്പെടുത്തുന്നതിലൂടെ ഇടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ ഉപയോഗം ലളിതമാക്കാനുമാണ് ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം പിൻ അടിസ്ഥാനത്തിലുള്ളതോ ബയോമെട്രിക് അടിസ്ഥാനത്തിലുള്ളതോ ആയ രീതികൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടായിരിക്കുമെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് പറഞ്ഞു.
ഐമൊബൈൽ ആപ്പിൻറെ ആൻഡ്രോയിഡ് പതിപ്പ് വി30-ലും, ഐഒഎസ് പതിപ്പ് വി28.2-ലും ഈ പുതിയ സംവിധാനം ലഭ്യമാണ്. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് വിരലടയാളം ഉപയോഗിച്ചും, ഐഒഎസ് ഉപഭോക്താക്കൾക്ക് ഫേസ് റെക്കഗ്നിഷൻ ഉപയോഗിച്ചും ഇടപാടുകൾ നടത്താവുന്നതാണ്.
ഐമൊബൈൽ ഉപഭോക്താക്കൾക്ക് ലളിതമായ ഏതാനും സ്റ്റെപ്പുകളിലൂടെ ബയോമെട്രിക് സംവിധാനം ഉപയോഗിക്കാം:
ഐമൊബൈലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനുമായി ഗൂഗിൾ പ്ലേ സ്റ്റോറോ, ആപ്പിൾ ആപ്പ് സ്റ്റോറോ സന്ദർശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.