Sections

സേവിങ്‌സ്, കറണ്ട് അക്കൗണ്ടുകൾ ഒറ്റ നോട്ടത്തിൽ ദ്യശ്യമാകുന്ന 'ഐഫിനാൻസ്' അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

Thursday, Oct 12, 2023
Reported By Admin
ICICI Bank

കൊച്ചി: റീട്ടെയിൽ മേഖലയിലുള്ളവരും സോൾ പ്രൊപ്പറൈറ്റർമായവരും അടക്കമുള്ളവർക്ക് തങ്ങളുടെ സേവിങ്സ്, കറണ്ട് അക്കൗണ്ടുകൾ ഒരിടത്ത് ലഭ്യമാക്കുന്ന ഐഫിനാൻസ് സംവിധാനത്തിന് ഐസിഐസിഐ ബാങ്ക് തുടക്കം കുറിച്ചു. ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്കു പുറമെ മറ്റു ബാങ്ക് ഉപഭോക്താക്കൾക്കും തങ്ങളുടെ വിവിധ അക്കൗണ്ടുകൾ ഒരിടത്തു കാണുവാൻ ഈ സംവിധാനം സഹായകമാകും. അക്കൗണ്ട് അഗ്രഗേറ്റർ സംവിധാനം പ്രയോജനപ്പെടുത്തിയാണ് അക്കൗണ്ടുകൾ ലിങ്കു ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുന്നത്. എല്ലാ അക്കൗണ്ടുകൾക്കുമായുള്ള ഒരൊറ്റ ഡാഷ്ബോർഡ് ഐഫിനാൻസ് ലഭ്യമാക്കും.

ഐഫിനാൻസ് അവതരിപ്പിച്ചതോടെ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്കും മറ്റ് ബാങ്ക് ഉപഭോക്താക്കൾക്കും തങ്ങളുടെ അക്കൗണ്ട് ഡാറ്റ ഒരിടത്തു തന്നെ വീക്ഷിക്കുവാനും തങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട നിയന്ത്രണം നേടാനും സാധിക്കുമെന്ന് ഐസിഐസിഐ ബാങ്ക് ഡിജിറ്റൽ ചാനൽസ് മേധാവി സിദ്ധാർത്ഥ മിശ്ര പറഞ്ഞു.

അക്കൗണ്ട് ബാലൻസ്, ചെലവഴിക്കൽ രീതി, സ്റ്റേറ്റ്മെൻറ് ഡൗൺലോഡ് ചെയ്യൽ തുടങ്ങിയവ ഐഫിനാൻസിലൂടെ സാധ്യമാകും. ഐസിഐസിഐ ബാങ്കിൻറെ ഡിജിറ്റൽ സംവിധാനങ്ങളായ ഐമൊബൈൽ പേ, റീട്ടെയിൽ ഇൻറർനെറ്റ് ബാങ്കിങ്, കോർപറേറ്റ് ഇൻറർനെറ്റ് ബാങ്കിങ്, ഇൻസ്റ്റാബിസ് തുടങ്ങിയവയിൽ ലോഗിൻ ചെയ്ത് ഐഫിനാൻസ് ഉപയോഗിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.