Sections

പുതിയ സോഫ്റ്റ്വെയർ അവതരിപ്പിച്ച് ഐബിഎം

Saturday, Jan 24, 2026
Reported By Admin
IBM Launches Sovereign Core Software for AI and Data Control

കൊച്ചി: ഡിജിറ്റൽ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ഐബിഎം 'സോവറിൻ കോർ' എന്ന പുതിയ സോഫ്റ്റ്വെയർ അവതരിപ്പിച്ചു. സംരംഭങ്ങൾ, സർക്കാരുകൾ, സേവനദാതാക്കൾ എന്നിവർക്ക് സ്വന്തം നിയന്ത്രണത്തിലുള്ള സുരക്ഷിതവും നിയമാനുസൃതവുമായ എഐ റെഡി സോവറിൻ പരിസ്ഥിതികൾ നിർമിക്കാനും വിന്യസിക്കാനും ഇത് സഹായിക്കും.

ഡാറ്റ എവിടെയാണ് സൂക്ഷിക്കുന്നത് എന്നതിൽ മാത്രം ഒതുങ്ങാതെ, ടെക്നോളജി നിയന്ത്രണം, ആക്സസ്, ഗവേണൻസ്, എഐ മോഡലുകളുടെ പ്രവർത്തനം എന്നിവ മുഴുവൻ സ്ഥാപനങ്ങളുടെ കൈവശം നിലനിർത്തുകയാണ് 'സോവറിൻ കോറി'ന്റെ ലക്ഷ്യം. റെഡ് ഹാറ്റിന്റെ ഓപ്പൺ സോഴ്സ് അടിസ്ഥാനത്തിലാണ് സോഫ്റ്റ്വെയർ വികസിപ്പിച്ചിരിക്കുന്നത്.

ഫെബ്രുവരിയിൽ ടെക് പ്രിവ്യൂയായി ലഭ്യമാകുന്ന ഇത്, 2026 മധ്യത്തോടെ പൂർണമായും പുറത്തിറക്കുമെന്ന് ഐബിഎം അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.