Sections

കൈത്തറി സൗഹൃദ വാഷിങ് മെഷീനുകളുമായി ഗോദ്റേജ്

Saturday, Jan 24, 2026
Reported By Admin
Godrej Launches Handloom-Friendly Washing Machine

കൊച്ചി: റിപബ്ലിക് ദിനത്തിൽ ഇന്ത്യയിലെ കാലാതീതമായ കൈത്തറിയുടെ പാരമ്പര്യത്തിനു പുതുമയേകുന്ന ഒരു ചുവടുവെപ്പുമായി ഗോദ്റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയൻസസ് ബിസിനസ് 'ടെസ്റ്റഡ് ഫോർ ഹാൻഡ്ലൂംസ്'. കൈത്തറി സൗഹൃദ ഫ്രണ്ട് ലോഡ് വാഷിങ് മെഷീൻ സാങ്കേതികവിദ്യയുമായി കൈത്തറി തുണികളുടെ പരിചരണം ബുദ്ധിമുട്ടില്ലാത്തതാക്കുകയും ഇന്ത്യക്കാരെ കൈത്തറി തുണികൾ കൂടുതലായി ഉപയോഗിക്കാൻ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഈ നീക്കം.

കൈത്തറി വസ്ത്രങ്ങൾ പതിവായി ധരിക്കാനും അതിന്റെ പരിചരണം എളുപ്പമാക്കാനും സാധിക്കുന്ന വിധത്തിൽ എഐ ശക്തിയോടു കൂടിയ അത്യാധുനിക ഫ്രണ്ട് ലോഡ് വാഷിങ് മെഷീനാണ് ഗോദ്റെജ് അവതരിപ്പിക്കുന്നത്. ബനാറസി സിൽക്ക് മുതൽ പട്ടോള സിൽക്കും പോച്ചംപള്ളി ഇക്കത്തും ജംദാനിയും വരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുപത്തിയഞ്ച് കൈത്തറികളാണ് ഈ മെഷീനിൽ വിജയകരമായി പരീക്ഷിച്ചത്.

കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ്: https://www.godrejenterprises.com/lp/home-appliances/washing-machines/tested-for-handlooms


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.