- Trending Now:
കൊച്ചി: ഹിന്ദുജ ഗ്രൂപ്പിൻറെ ഇന്ത്യൻ പതാകവാഹക കമ്പനിയും രാജ്യത്തെ പ്രമുഖ വാണിജ്യ വാഹന നിർമാതാക്കളുമായ അശോക് ലേയ്ലാൻഡിൻറെ ഏറ്റവും പ്രശസ്തമായ രണ്ട് ട്രക്ക് മോഡലുകളായ ടോറസ്, ഹിപ്പോ എന്നിവ വീണ്ടും വിപണിയിൽ അവതരിപ്പിച്ചു. ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ പരിഷ്കരിച്ച ടോറസ് ഉയർന്ന കുതിരശക്തിയുള്ള ടിപ്പർ വിഭാഗത്തെയും, ഹിപ്പോ ട്രെയിലർ ട്രാക്ടർ വിഭാഗത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. കരുത്തിനും വിശ്വാസ്യതയ്ക്കും പേരുകേട്ട ഇരുമോഡലുകളും ഇന്ത്യയുടെ വളരുന്ന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അടുത്ത തലമുറ സാങ്കേതികവിദ്യയോടെയാണ് തിരിച്ചെത്തുന്നത്.
അശോക് ലേയ്ലാൻഡ് മീഡിയം ആൻഡ് ഹെവി കൊമേഴ്സ്യൽ വെഹിക്കിൾ പ്രസിഡൻറ് സഞ്ജീവ് കുമാർ, നാഷണൽ സെയിൽസ് ഹെഡ് മാധവി ദേശ്മുഖ്, പ്രമുഖ ഉപഭോക്താക്കളുടെയും ഡീലർമാരുടെയും, മാധ്യമപ്രതിനിധികളുടെയും സാന്നിധ്യത്തിൽ അശോക് ലേയ്ലാൻഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ഷേനു അഗർവാൾ വാഹനങ്ങൾ പുറത്തിറക്കി.
ഉയർന്ന ഉൽപ്പാദനക്ഷമത, മികച്ച ഇന്ധനക്ഷമത, ഡ്രൈവർക്ക് കൂടുതൽ സുഖസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്ന പുതിയ ടോറസ്, ഹിപ്പോ ശ്രേണികൾ വാഹനശൃംഖല ഓപ്പറേറ്റർമാർക്ക് കൂടുതൽ ലാഭം നൽകുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. അശോക് ലേയ്ലാൻഡിൻറെ നൂതനമായ എവിടിആർ മോഡുലാർ ട്രക്ക് പ്ലാറ്റ്ഫോമിൽ നിർമിച്ച ഈ വാഹനങ്ങൾ ഇന്ത്യയിലുടനീളമുള്ള അശോക് ലേയ്ലാൻഡ് ഡീലർഷിപ്പുകൾ വഴി ബുക്ക് ചെയ്യാനാവും.
8.0 ലിറ്റർ എ-സീരീസ്, 6-സിലിണ്ടർ എഞ്ചിൻ 360 എച്ച്പി കരുത്ത് നൽകുന്നു, ഈ വിഭാഗത്തിലെ ഏറ്റവും മികച്ച 1600 എൻഎം ടോർക്ക്, 430 മി.മീ വ്യാസമുള്ള ക്ലച്ച്, ഹെവിഡ്യൂട്ടി 9എസ് 15409 സിൻക്രോമെഷ് ഗിയർബോക്സ്, കരുത്തുറ്റ 9 മി.മീ കനമുള്ള ഫ്രെയിം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഓട്ടോമാറ്റിക് ട്രാക്ഷൻ കൺട്രോൾ, ചരിക്കാൻ സാധിക്കുന്ന ടോറസ് ഡേ ക്യാബിൻ എന്നിവയാണ് ടോറസ് ടിപ്പർ ശ്രേണിയുടെ സവിശേഷതകൾ.
എ-സീരീസ്, 6സിലിണ്ടർ 8.0 ലിറ്റർ എൻജിൻ, 360 എച്ച്പി കരുത്താണ് ഹിപ്പോ ട്രെയിലർ ശ്രേണിക്കും. മികച്ച യാത്രാസുഖത്തിനും സുരക്ഷയ്ക്കുമായി ചരിക്കാൻ സാധിക്കുന്ന ഹിപ്പോ സ്ലീപ്പർ ക്യാബിൻ, 8 മി.മീ കനമുള്ള ഹെവിഡ്യൂട്ടി ഫ്രെയിം എന്നിവയുണ്ട്. ടയർ പ്രഷർ മോണിറ്ററിങ്, റിവേഴ്സ് ക്യാമറ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റംസ് എന്നിവ ഓപ്ഷണലായി ലഭിക്കും.
ഖനനം, അടിസ്ഥാന സൗകര്യ വികസനം, നിർമാണ മേഖല എന്നിവയിലെ ആവശ്യങ്ങൾക്കായി പ്രത്യേകം നിർമിച്ചതാണ് ടോറസും ഹിപ്പോയും എന്ന് അശോക് ലേയ്ലാൻഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ഷേനു അഗർവാൾ പറഞ്ഞു. അശോക് ലേയ്ലാൻഡിൻറെ എ-സീരീസ് 6-സിലിണ്ടർ എഞ്ചിനുകൾ ഈ വാഹനങ്ങൾക്ക് സമാനതകളില്ലാത്ത കരുത്തും ഈടും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെറും പേരുകൾക്കപ്പുറം, ഇന്ത്യൻ ട്രാൻസ്പോർട്ടർമാരുടെ തലമുറകളുടെ വിശ്വാസം നേടിയെടുത്ത ഇതിഹാസങ്ങളാണ് ഹിപ്പോയും ടോറസുമെന്ന് അശോക് ലേയ്ലാൻഡ് മീഡിയം ആൻഡ് ഹെവി കൊമേഴ്സ്യൽ വെഹിക്കിൾ പ്രസിഡൻറ് സഞ്ജീവ് കുമാർ പറഞ്ഞു. ഇന്ത്യൻ ഹൈവേകളിലും ഖനന മേഖലകളിലും ഹെവി-ഡ്യൂട്ടി പ്രകടനത്തിൻറെ പര്യായമായി ഈ പേരുകൾ മാറി, ആ പാരമ്പര്യത്തിലാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. ഉപഭോക്തൃ കേന്ദ്രീകൃതമായ നൂതനാശയങ്ങളോടും പ്രവർത്തന മികവിനോടുമുള്ള പ്രതിബദ്ധതയാണ് ഈ അവതരണത്തിലൂടെ അടിവരയിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.