- Trending Now:
ആപ്പിള്‍ ഐ ഫോണ്‍ ഘടങ്ങള്‍ നിര്‍മ്മിക്കാന്‍ ടാറ്റാ ഗ്രൂപ്പ് തമിഴ്‌നാട്ടിലെ ഹൊസൂരില്‍ സ്ഥാപിച്ച നിര്‍മ്മാണ യൂണിറ്റില്‍ ഭൂരിഭാഗം തൊഴിലാളികളും വനിതകള്‍. നിലവില്‍ 10000 ജീവനക്കാര്‍ ഇവിടെ പണിയെടുക്കുന്നുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 45000 വനിതകളെ ഐഫോണ്‍ഘടങ്ങള്‍ നിര്‍മ്മിക്കാന്‍ സജ്ജരാക്കും. സെപ്റ്റംബറില്‍ 5000 ജീവനക്കാരെ നിയമിച്ചു. അതില്‍ ആദിവാസി വനിതകളുമുണ്ട്. നിര്‍മ്മാണ കേന്ദ്രം 500 ഏക്കര്‍ സ്ഥലത്താണ് ആരംഭിക്കുന്നത്. വനിതകള്‍ക്ക് പ്രതിമാസം 16000 രൂപ വേതനം നല്‍കുന്നുണ്ട്.
ടാറ്റാ ഗ്രൂപ്പിന്റെ പുതിയ നീക്കം നിക്ഷേപകര്‍ ആശങ്കയില്‍... Read More
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനയില്‍ ഉത്പാദനത്തിന് തടസ്സം നേരിട്ടപ്പോള്‍ തായ്വാന്‍,ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ഐഫോണ്‍ അസംബിള്‍ ചെയ്യാനും ഘടകങ്ങള്‍ നിര്‍മ്മിക്കാനും ആപ്പിള്‍ തീരുമാനിക്കുകയായിരുന്നു. തായ്വാനില്‍ ഐഫോണ്‍ കരാര്‍ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന മൂന്ന് കമ്പനികളായ ഫോക്‌സ്‌കോണ്‍, വിസ്‌ട്രോണ്‍, പെഗാട്രോണ്‍ കോര്‍പ് തുടങ്ങിയവ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സാമ്പത്തിക പ്രോത്സാഹനങ്ങളും ആകര്‍ഷിക്കുന്നതാണ്.ടാറ്റാ ഗ്രൂപ്പും തായ്വാന്‍ കമ്പനി വിസ്‌ട്രോണും ഐഫോണ്‍ അസംബിള്‍ ചെയ്യാനായി സംയുക്ത സംരംഭം ആരംഭിക്കുന്നതിന് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.