- Trending Now:
കൊച്ചി: വേൾഡ് ഓഫ് ഹയാത്ത് വിസയുമായി ചേർന്ന് വിസ സിഗ്നേച്ചർ, ഇൻഫിനിറ്റ് കാർഡ് ഹോൾഡർമാർക്കായി പ്രത്യേക 'ക്ലബ് സ്യൂട്ട് ഓഫർ' പ്രഖ്യാപിച്ചു. 2026 ഏപ്രിൽ 15 വരെയുള്ള ബുക്കിംഗുകൾക്കാണ് ഈ പ്രിവിലേജ് ലഭിക്കുക.
ഓഫറിന്റെ ഭാഗമായി ഇന്ത്യയിലെയും സൗത്ത് വെസ്റ്റ് ഏഷ്യയിലെയും ഹയാത്ത് ഹോട്ടലുകളിൽ ക്ലബ് ലെവൽ റൂമുകളും സ്യൂട്ടുകളും 15% ഡിസ്ക്കൗണ്ടോടെ ബുക്ക് ചെയ്യാം. അതോടൊപ്പം സൗജന്യ ബ്രേക്ക്ഫാസ്റ്റും ഹാപ്പി അവറും ലഭിക്കും.
റൂം നിരക്കുകൾക്കും മറ്റു ചെലവുകൾക്കും ഉപയോഗിച്ച ഓരോ ഡോളറിനും 5 ബേസ് പോയിന്റ് വരെയും ലഭിക്കുമെന്ന് ഹയാത്ത് അറിയിച്ചു. ഈ സഹകരണം യാത്രാനുഭവം കൂടുതൽ സമ്പന്നമാക്കുന്നതിനും ഉപഭോക്തൃ നിഷ്ഠ വർധിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.