Sections

സുരക്ഷിതമായ ഹൈഡ്രജൻ ഗതാഗത സംവിധാനം വികസിപ്പിച്ചു

Friday, Dec 12, 2025
Reported By Admin
MIT-WPU Unveils Safe LOHC System for Hydrogen Transport

പൂനെ: ഹൈഡ്രജൻ ഇന്ധനം സുരക്ഷിതമായും കുറഞ്ഞ ചെലവിലും കൊണ്ടുപോകുന്നതിനുള്ള ഗതാഗത സംവിധാനം വികസിപ്പിച്ച് എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകസംഘം. ഹൈഡ്രജൻ ഇന്ധന ഗതാഗതത്തിലെ ഏറ്റവും വലിയ വെല്ലുവിളിക്കാണ് ഈ കണ്ടുപിടിത്തത്തിലൂടെ പരിഹാരമായിരിക്കുന്നത്.

ഗവേഷക സംഘം വികസിപ്പിച്ച ലിക്വിഡ് ഓർഗാനിക് ഹൈഡ്രജൻ കാരിയർ (എൽഒഎച്ച്സി) സിസ്റ്റം ഉപയോഗിച്ച് ഹൈഡ്രജനെ തീപിടിക്കാത്തതും പൊട്ടിത്തെറിക്കാത്തതും സാധാരണ താപനിലയിലും മർദ്ദത്തിലും കൈകാര്യം ചെയ്യാൻ സാധിക്കുന്നതുമായ സ്ഥിരതയുള്ള ദ്രാവകരൂപത്തിൽ സംഭരിക്കാൻ കഴിയും.

ഈ വെല്ലുവിളി ഏറ്റെടുക്കാൻ ഓം ക്ലീൻടെക് പ്രൈവറ്റ് ലിമിറ്റഡ് (ഒസിപിഎൽ) എംഐടി-ഡബ്ല്യുപിയുവിനെ സമീപിച്ചതോടെയാണ് ഇന്നൊവേഷൻ ആരംഭിച്ചത്. ലോകത്തെവിടെയും മുൻ മാതൃകകൾ ഇല്ലാത്തതിനാൽ, ഗവേഷകസംഘത്തിന് ആദ്യം മുതൽ തന്നെ മുഴുവൻ പ്രക്രിയയും രൂപപ്പെടുത്തേണ്ടി വന്നു.

നിലവിലുള്ള ഇന്ധന ടാങ്കറുകൾ, സംഭരണ കണ്ടെയ്നറുകൾ, പൈപ്പ് ലൈനുകൾ എന്നിവ വഴി ഈ ദ്രാവകം കൈകാര്യം ചെയ്യാൻ കഴിയുമെന്നതിനാൽ, പ്രവർത്തനച്ചെലവും ഗതാഗത അപകടസാധ്യതകളും വലിയ തോതിൽ കുറയ്ക്കാൻ സാധിക്കും.

ഗവേഷണ ഉപദേഷ്ടാവ് പ്രൊഫ. ദത്ത ദണ്ഡ്ഗെ പറയുന്നതനുസരിച്ച്, വ്യാവസായിക ദ്രാവകങ്ങളെപ്പോലെ ഹൈഡ്രജനെ കൊണ്ടുപോകാനുള്ള ഈ കഴിവ് സുരക്ഷാ പ്രശ്നങ്ങളെയും റെഗുലേറ്ററി തടസ്സങ്ങളെയും നീക്കം ചെയ്യും. ഇത് രാജ്യത്തിന്റെ മൊത്തത്തിലുള്ള ഹൈഡ്രജൻ ദൗത്യത്തിന് വലിയ ഉത്തേജനമാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.