Sections

ആക്സിസ് ഗോൾഡ് ആൻഡ് സിൽവർ പാസീവ് ഫണ്ട് ഓഫ് ഫണ്ട്സ് എൻഎഫ്ഓ ഡിസംബർ 22 വരെ

Friday, Dec 12, 2025
Reported By Admin
Axis Gold & Silver Passive FoF NFO Opens on Dec 10

കൊച്ചി: ആക്സിസ് മ്യൂച്ചൽ ഫണ്ടിന്റെ സ്വർണ, സിൽവർ ഇടിഎഫ് യൂണിറ്റുകളിൽ നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് ഫണ്ട് ഓഫ് ഫണ്ട്സ് ആയ ആക്സിസ് ഗോൾഡ് ആൻഡ് സിൽവർ പാസീവ് ഫണ്ട് ഓഫ് ഫണ്ട്സിന്റെ പുതിയ ഫണ്ട് ഓഫർ ഡിസംബർ പത്തു മുതൽ 22 വരെ നടത്തും. ഒരൊറ്റ നിക്ഷേപ പദ്ധതിയിലൂടെ സ്വർണത്തിന്റെയും വെള്ളിയുടെയും പ്രകടനങ്ങളുടെ നേട്ടത്തിൽ പങ്കാളിയാകാനുള്ള സൗകര്യപ്രദവും സുതാര്യവുമായ മാർഗമാണിത്.

സ്വർണത്തിലും വെള്ളിയിലും സന്തുലിതമായി വകയിരുത്തൽ നടത്തും വിധം സ്വർണ, വെള്ളി ഇടിഎഫുകളിലാവും പദ്ധതി നിക്ഷേപം നടത്തുക. കുറഞ്ഞത് നൂറു രൂപയും തുടർന്ന് ഓരോ രൂപ വീതവും നിക്ഷേപിക്കാം.

പണപ്പെരുപ്പം, കറൻസികളുടെ ചാഞ്ചാട്ടം എന്നിവയ്ക്കെതിരെ മികച്ച രീതിയിൽ ചരിത്രപരമായി നിക്ഷേപം നടത്താൻ സഹായിക്കുന്നവയാണ് സ്വർണവും വെള്ളിയുമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആക്സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപ് കുമാർ പറഞ്ഞു. ഇതോടൊപ്പം വൈവിധ്യവൽക്കരണത്തിന്റെ നേട്ടങ്ങളും നിക്ഷേപത്തിനു ലഭിക്കും. നിക്ഷേപകർക്ക് ലളിതവും ചെലവു കുറഞ്ഞതുമായ മാർഗത്തിലൂടെ ഈ ലോഹങ്ങളിൽ നിന്നു നേട്ടമുണ്ടാക്കാനാണ് തങ്ങൾ അവസരം നല്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.