- Trending Now:
കൊച്ചി: പരമ്പരാഗത കരകൗശല വിദഗ്ദ്ധർ, വനിതാ നേതൃത്വത്തിലുള്ള സംരംഭങ്ങൾ, വളർന്നു വരുന്ന സ്റ്റാർട്ടപ്പുകൾ, ഗവേഷണ പിന്തുണയോടെയുള്ള പുതുമയുള്ള മേഖലകൾ തുടങ്ങിയവയെ പിന്തുണക്കാനായി കേന്ദ്ര സർക്കാരിൻറെ വിവിധ സ്ഥാപനങ്ങളുമായി ആമസോൺ ഇന്ത്യ സഹകരിക്കും.
എംഎസ്എംഇ മന്ത്രാലയം, വ്യവസായ, ആഭ്യന്തര വ്യാപാര പ്രോൽസാഹന വകുപ്പ്, റയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള ഗതി ശക്തി വിശ്വവിദ്യാലയ തുടങ്ങിയവയുമായി സഹകരിച്ച് വിപണിയിലെ സ്വാധീനം വിപുലമാക്കുക, ശേഷി വികസിപ്പിക്കുക, രാജ്യത്തിൻറെ സാമ്പത്തിക മുൻഗണനകൾക്കായി അർത്ഥവത്തായ സംഭാവനകൾ നൽകുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുമായി അടുത്തു പ്രവർത്തിച്ച് കരകൗശല വിദഗ്ദ്ധർ, സംരംഭകർ, വളർന്നു വരുന്ന ലോജിസ്റ്റിക് സംവിധാനം തുടങ്ങിയവയ്ക്ക് പിന്തുണ നൽകുവാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആമസോൺ ഇന്ത്യ കൺട്രി മാനേജർ സമീർ കുമാർ പറഞ്ഞു. ഇന്ത്യയുടെ ദീർഘകാല വികസനത്തിന് സംഭാവന ചെയ്യുന്ന അവസരങ്ങളാണ് ഈ സഹകരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിഎം വിശ്വകർമ പദ്ധതിക്കു പിന്തുണ നൽകാനായി ആമസോൺ ഇന്ത്യ എംഎസ്എംഇ മന്ത്രാലയവുമായും സഹകരിക്കുന്നുണ്ട്.
അവസരങ്ങൾ, പരിശീലനം, വിപണി എന്നിവ വിപുലമാക്കി രാജ്യത്തെ പരമ്പരാഗത കരകൗശല വിദഗ്ദ്ധരെ ശക്തരാക്കുകയാണ് പിഎം വിശ്വകർമ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എംഎസ്എംഇ മന്ത്രാലയം അഡീഷണൽ സെക്രട്ടറിയും ഡെവലപ്മെൻറ് കമ്മീഷണറുമായ ഡോ. രജനീഷ് ചൂണ്ടിക്കാട്ടി. ആമസോണുമായുള്ള സഹകരണം ഇവരെ പിന്തുണക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.