Sections

സ്നേഹ ഭാഷയിലൂടെ ബന്ധങ്ങളെ എങ്ങനെ ഊട്ടി ഉറപ്പിക്കാം

Tuesday, Aug 01, 2023
Reported By Soumya
Love Language

പ്രശസ്ത സൈക്കോളജിസ്റ്റായ ഡോ. ഗാരി ചാപ്മാൻ എഴുതിയ പുസ്തകമാണ് ദി ഫൈവ് ലവ് ലാംഗ്വേജസ്. അഞ്ച് സ്നേഹഭാഷകളെ കുറിച്ച് ചാപ്മാൻ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. സ്നേഹഭാഷ ആഗ്രഹിക്കുന്നവരിൽ ചെറിയ കുട്ടികൾ മുതൽ വയസായ ആൾക്കാർ വരെയുണ്ട്. ഗാരി ചാപ്മാൻ വളരെ പ്രശസ്തനായ സൈക്കോളജിസ്റ്റും കൗൺസിലറും ആണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നു അനേകം പേരെ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയതിന് ശേഷം കിട്ടിയ ജനങ്ങളുടെ സ്നേഹ ഭാഷയാണ് അദ്ദേഹം ഈ പുസ്തകത്തിൽ കൊടുത്തിട്ടുള്ളത്. അഞ്ച് സ്നേഹ ഭാഷ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം

സ്നേഹം വാക്കുകളിലുടെ പ്രകടിപ്പിക്കുക

നമ്മുടെ വീട്ടിലുള്ള മുതിർന്ന ആൾക്കാരോട് വളരെ സ്നേഹത്തോടെ സംസാരിക്കുന്നതായിരിക്കും അവർക്ക് ഏറ്റവും ഇഷ്ടം. അതുപോലെ, പങ്കാളി ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കാൻ മടിക്കേണ്ടതില്ല. മനസ്സറിഞ്ഞുള്ള അഭിനന്ദന വാക്കുകൾ ബന്ധങ്ങളിലെ ഊഷ്മളത വർധിപ്പിക്കും.

ക്വാളിറ്റി ടൈം ചെലവഴിക്കുക

ഫോണും മറ്റും തിരക്കുകളുമൊക്കെ മാറ്റിവച്ച് പങ്കാളിയ്ക്കായി അൽപ്പസമയം മാറ്റി വയ്ക്കാൻ ശ്രദ്ധിക്കുക. വയസ്സായ മാതാപിതാക്കളോടും മക്കളോടും കുറച്ച് സമയം സ്പെൻഡ് ചെയ്യുന്നു എന്ന് തോന്നൽ ഉണ്ടാക്കുമ്പോൾ, ആ തരത്തിലുള്ള സ്നേഹഭാഷ ആഗ്രഹിക്കുന്നവർക്ക് അത് വളരെ സന്തോഷമാവുകയും ചെയ്യും. അവർക്ക് വേണ്ടപ്പെട്ടവർ തങ്ങൾ പറയുന്നത് കേൾക്കാൻ സമയം കൊടുക്കുമ്പോൾ തന്നെ അവർക്ക് വളരെ സന്തോഷം ആകാറുണ്ട്.

സഹായഹസ്തം നീട്ടുക

അവർ ഒരു കാര്യം ചെയ്യുമ്പോൾ അവരെ സഹായിക്കുക എന്നതാണ് അത്തരക്കാർ ഉദ്ദേശിക്കുന്നത്. സാധാരണ കാണാറുണ്ട് കുടുംബത്തിലെല്ലാവരും ഒരുമിച്ച് പുറത്തുപോയി വന്നിട്ട് അമ്മ മാത്രം അടുക്കളയിൽ കയറി ജോലികൾ ചെയ്യുന്നത്. അവർ അപ്പോൾ പരാതി പറയാനുണ്ട് ഞാൻ മാത്രം അടുക്കളയിൽ കഷ്ടപ്പെടുന്നു എന്നെ സഹായിക്കാൻ ആരുമില്ലയെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാക്കും. ഇത്തരത്തിലുള്ള ആൾക്കാരുടെ ആഗ്രഹം അവരുടെ ഒപ്പം അവരെ സഹായിക്കുന്ന ഒരു പാർട്ണറെയാണ്. നിങ്ങളുടെ പാർട്ണർ ഇങ്ങനെ പരാതി പറയുന്ന ഒരാളാണെങ്കിൽ അവരുടെ ഒപ്പം നിന്ന് സഹായിക്കുകയാണെങ്കിൽ അവർക്ക് വളരെ സന്തോഷം ഉണ്ടാകും.

ശാരീരിക സ്പർശനം

സ്നേഹ ഭാഷയിൽ ശാരീരിക സ്പർശനത്തിനും വലിയ പങ്കുണ്ട്. സ്നേഹത്തോടെയുള്ള സ്പർശം ബന്ധങ്ങളിൽ മാജിക് സൃഷ്ടിക്കും. നിങ്ങളുടെ ഭാഗത്തുനിന്നുള്ള സ്പർശമോ ആലിംഗനമോ അവരെ കാണുമ്പോൾ തോളത്ത് കൈയിട്ടു ഒക്കെ സ്നേഹ പ്രകടനത്തിനുള്ള മാർഗ്ഗങ്ങളാണ്. ചില ആൾക്കാർ ഇത്തരത്തിലുള്ള സ്നേഹപ്രകടനമാണ് ആഗ്രഹിക്കുന്നത്. ആൾക്കാരുടെ മുന്നിൽ വച്ച് തോളത്ത് കയ്യിടുന്നതോ ചേർത്തുപിടിക്കുന്നതോ തങ്ങളെ അംഗീകരിക്കുന്നതിനു തുല്യമായി ചിലർ കരുതുന്നു ഇത് അവർക്ക് വളരെ സന്തോഷം നൽകുന്നു. ഉദാഹരണത്തിന് ചില കുട്ടികൾക്ക് രക്ഷിതാക്കൾ ആളുകളുടെ മുന്നിൽ വച്ച് തോളത്ത് തട്ടി ഇവൻ മിടുക്കനാണ് എന്നു പറഞ്ഞാൽ ആ കുട്ടിക്ക് വളരെ അഭിമാനവും രക്ഷിതാവിനോട് വളരെ സ്നേഹവും ബഹുമാനവും തോന്നും.

സർപ്രൈസ് സമ്മാനങ്ങൾ നൽകുക

ചിലർക്ക് സമ്മാനങ്ങൾ കൊടുക്കുന്നതാണ് ഏറ്റവും സന്തോഷം ഉള്ള കാര്യം. ബർത്ത്ഡേക്കും ഓണത്തിനും വിവാഹ വാർഷിക ദിവസങ്ങളിലും ഗിഫ്റ്റ് കൊടുക്കുന്നതാണ് അവർക്ക് ഏറ്റവും സന്തോഷം. സമ്മാനത്തിന്റെ വലിപ്പചെറുപ്പമല്ല, അത് തിരഞ്ഞെടുക്കാനും മറ്റുമായി നിങ്ങൾ നടത്തിയ പരിശ്രമവും അതിനായി മാറ്റിവച്ച സമയവും പങ്കാളിക്ക് നിങ്ങളോടു മതിപ്പുളവാക്കും.

എന്താണ് ഒരാളുടെ സ്നേഹ ഭാഷാ എന്ന് കണ്ടെത്താൻ അവർ മറ്റുള്ളവരോട് എങ്ങനെയാണ് സ്നേഹം പ്രകടിപ്പിക്കുന്നത് എന്ന് നോക്കിയാൽ മതി. അതു തന്നെ ആയിരിക്കും അവര് തിരിച്ചു പ്രതീക്ഷിക്കുന്നത്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.