Sections

കാവിൻ ക്വിൻറൽ ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പ് 2023 ചാമ്പ്യൻ

Wednesday, Oct 25, 2023
Reported By Admin
Honda Race

കൊച്ചി: മദ്രാസ് ഇൻറർനാഷണൽ സർക്യൂട്ടിൽ സമാപിച്ച ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലൻറ് കപ്പ് എൻഎസ്എഫ്250ആർ 2023 സീസണിൽ ചാമ്പ്യൻ പട്ടം നേടി കാവിൻ ക്വിൻറൽ. സീസണിൽ 9 റേസുകൾ ജയിച്ചാണ് ഹോണ്ട റേസിങ് ഇന്ത്യ ടീമിൻറെ 18കാരനായ ചെന്നൈക്കാരൻറെ നേട്ടം.

അവസാന റൗണ്ടിലെ രണ്ടാം റേസിലും തിളക്കമാർന്ന പ്രകടനമാണ് ഹോണ്ട ഇന്ത്യ ടീമിൻറെ യുവ റൈഡർമാർ നടത്തിയത്. എൻഎസ്എഫ്250ആർ വിഭാഗത്തിൽ അവസാനത്തെ 8 ലാപ് റേസുകൾ 15:09.312 സമയത്തിൽ പൂർത്തിയാക്കി ഒന്നാമനായ കാവിൻ ക്വിൻറൽ, സീസണിൽ ആകെ 175 പോയിൻറുകളും സ്വന്തമാക്കി. ഫൈനൽ റൗണ്ടിലെ ആദ്യ റേസിലും കാവിനായിരുന്നു ജയം.

വാശിയേറിയതായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങൾക്കുള്ള മത്സരം. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിൽ ജോഹാൻ ഇമ്മാനുവൽ 15:14.912 സെക്കൻറ് സമയത്തിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 0.062 സെക്കൻഡിൻറെ വ്യത്യാസത്തിലാണ് മലയാളി താരം മുഹ്‌സിന് പി രണ്ടാം സ്ഥാനം നഷ്ടമായത്.  15:14.974 സമയത്തിലാണ് താരം മത്സരം പൂർത്തിയാക്കിയത്.

ഈ സീസണിലെ തങ്ങളുടെ യുവ ചാമ്പ്യൻമാരുടെ പ്രകടനത്തിൽ സന്തുഷ്ടരാണെന്ന് 2023 സീസണിനെ കുറിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാത്തൂർ പറഞ്ഞു. ഈ വർഷം ടീമിന് പുതിയ നേട്ടങ്ങൾ കൈവന്നു, വിലപ്പെട്ട പാഠങ്ങളും ഉൾക്കൊണ്ടു. അത് വരാനിരിക്കുന്ന സീസണിൽ തങ്ങളുടെ റൈഡർമാരുടെ പ്രകടനം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.