Sections

ഹോണ്ട ബെംഗളൂരിൽ പുതിയ ആർ & ഡി സെൻറർ തുറന്നു

Friday, May 10, 2024
Reported By Admin
Honda inaugurates new R&D Facility in Bengaluru

കൊച്ചി: ഹോണ്ട മോട്ടോർ കമ്പനി ലിമിറ്റഡിൻറെ അനുബന്ധ സ്ഥാപനമായ ഹോണ്ട ആർ & ഡി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് (എച്ച്ആർഐഡി) ബെംഗളൂരിൽ പുതിയ റിസർച്ച് & ഡെവലപ്മെൻറ് സെൻറർ തുറന്നു.

ഇന്ത്യയിൽ മോട്ടോർ സൈക്കിളുകൾക്കും പവർ ഉൽപന്നങ്ങൾക്കുമായി ഹോണ്ടയുടെ ഗവേഷണ വികസന വിഭാഗമായാണ് ആർ & ഡി ഫെസിലിറ്റികൾ പ്രവർത്തിക്കുന്നത്. നിലവിലുള്ള ബിസിനസുകളിലും ഉത്പന്നങ്ങളിലും പുതിയ ആശയങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിന് കമ്പനിയുമായി സെൻറർ സഹകരിക്കും.

2050ഓടെ കമ്പനിയുടെ എല്ലാ ഉൽപ്പന്നങ്ങളിലും കോർപറേറ്റ് പ്രവർത്തനങ്ങളിലും കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന ആഗോള ലക്ഷ്യം ഹോണ്ട നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. മോട്ടോർസൈക്കിൾ ബിസിനസിൽ 2040ഓടെ എല്ലാ ഉത്പന്നങ്ങളിലും കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.

2070ഓടെ ഹരിതഗൃഹ വാതക പ്രസരണം പൂർണമായും ഇല്ലാതാക്കുന്നതിന് രാജ്യം പ്രവർത്തിക്കുമെന്ന് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷനിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.