Sections

ഭാരത് ടെക് ട്രയംഫിൻറെ രണ്ടാം സീസണുമായി വിൻസോ

Friday, May 10, 2024
Reported By Admin
WinZo

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പ്രാദേശിക ഭാഷാ വിനോദ പ്ലാറ്റ്ഫോമായ വിൻസോ മെയ്ഡ് ഇൻ ഇന്ത്യാ സാങ്കേതികവിദ്യാ കയറ്റുമതി ലക്ഷ്യമിട്ടുള്ള ഭാരത് ടെക് ട്രയംഫ് പ്രോഗ്രാമിൻറെ രണ്ടാം സീസൺ സംഘടിപ്പിക്കുന്നു. ഗെയിം ഡെവലപർമാർ, സ്റ്റുഡിയോകൾ, സ്റ്റാർട്ടപ്പുകൾ, തുടങ്ങിയവയ്ക്ക് രണ്ടാം സീസണിൽ പങ്കെടുക്കാം.

ഭാരത് ടെക്നോളജി ട്രയംഫ് രണ്ടാം സീസൺ വിജയികൾക്ക് തങ്ങളുടെ നവീനമായ ഗെയിമുകളും ഗെയിമിങ് സാങ്കേതികവിദ്യകളും ജൂൺ 26 മുതൽ 30 വരെ ബ്രസീലിൽ നടക്കുന്ന ഗെയിംസ്കോമിലെ ഇന്ത്യൻ പവിലിയനിൽ പൂർണ സ്പോൺസർഷിപ്പോടെ അവതരിപ്പിക്കാൻ അവസരം ലഭിക്കും. ഈ രംഗത്തെ പ്രത്യേക പ്രഖ്യാപനങ്ങൾ നടത്താനും പദ്ധതികൾ പുറത്തിറക്കാനും അത്യാധുനീക സാങ്കേതികവിദ്യകൾ അവതരിപ്പിക്കാനുമുള്ള ഉത്തമമായ വേദിയാണ് ഗെയിംസ്കോം.

മൊബൈൽ ഗെയിം നിർമാണം, ഗെയിമിങ് അനുബന്ധ സാങ്കേതികവിദ്യ, ഇതുമായി ബന്ധപ്പെട്ട പിന്തുണ ഉൽപന്നങ്ങൾ തുടങ്ങിയ മേഖലകളിലുള്ള ഡെവലപർമാർ, സ്റ്റുഡിയോകൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയ്ക്കാണ് ഭാരത് ട്രയംഫ് ടെക്നോളജി പ്രോഗ്രാമിൻറെ ഭാഗമായുള്ള ഈ മൽസരത്തിൽ പങ്കെടുക്കാൻ അർഹത.

വെബ് 2.0, വെബ് 3.0 (ബ്ലോക്ക് ചെയിൻ) കമ്പനികൾ, ഡെവലപ്മെൻറിൻറെ ഏതു ഘട്ടത്തിലുമുള്ള കമ്പനികൾ തുടങ്ങിയവയ്ക്ക് പങ്കെടുക്കാം. മെയ് 14 വരെ അപേക്ഷിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.