Sections

ഇരുചക്ര വാഹന വായ്പകൾക്കായി ഹോണ്ട - ഹിന്ദുജ ഫിനാൻസ് സഹകരണം

Tuesday, Mar 31, 2026
Reported By Admin
Honda Motorcycle & Scooter India Partners with Hinduja Leyland Finance for Easy Vehicle Loans

ഗുരുഗ്രാം: ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യയും ഹിന്ദുജ ലൈലാൻഡ് ഫിനാൻസും പങ്കാളിത്തം പ്രഖ്യാപിച്ചു. സാധാരണക്കാർക്ക് ഹോണ്ടയുടെ ഇരുചക്ര വാഹനങ്ങൾ എളുപ്പത്തിൽ സ്വന്തമാക്കാൻ സഹായിക്കുന്ന വായ്പാ പദ്ധതികൾ ലഭ്യമാക്കുകയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.

ലളിതമായ നടപടിക്രമങ്ങളിലൂടെയും കുറഞ്ഞ പലിശ നിരക്കിലും വായ്പകൾ ഉറപ്പാക്കുന്നതിലൂടെ നഗര-ഗ്രാമ വിപണികളിൽ കൂടുതൽ മുന്നേറ്റം നടത്താൻ ഇരു കമ്പനികൾക്കും സാധിക്കും.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള സാമ്പത്തിക സേവനങ്ങൾ നൽകുന്നതിലൂടെ വിപണിയിലെ സാന്നിധ്യം ശക്തമാക്കുമെന്ന് ഹിന്ദുജ ലൈലാൻഡ് ഫിനാൻസിന്റെ എംഡിയും സിഇഒയുമായ സച്ചിൻ പിള്ള പറഞ്ഞു.

ഈ പങ്കാളിത്തം വരും വർഷങ്ങളിൽ ഇന്ത്യയിലെ വാഹന വിപണിയുടെ വളർച്ചയ്ക്ക് വലിയ കരുത്തുപകരുമെന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യയൂടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ മുത്സുവോ ഉസുയി വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.