- Trending Now:
കൊച്ചി: ആഗോള സ്മാർട്ട്ഫോൺ നിർമാതാക്കളായ എച്ച്എംഡി (ഹ്യൂമൻ മൊബൈൽ ഡിവൈസസ്) തങ്ങളുടെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രശസ്ത നടനും കലാകാരനുമായ രാഘവ് ജുയലിനെ പ്രഖ്യാപിച്ചു. സിനിമകളിലൂടെയും ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയും യുവാക്കൾക്കിടയിൽ വൻ സ്വാധീനമുള്ള രാഘവ് ജുയലിൻറെ വരവോടെ ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ വലിയൊരു മാറ്റത്തിനാണ് കമ്പനി ലക്ഷ്യമിടുന്നത്. റിയാലിറ്റി ഷോകളിലൂടെ തുടങ്ങി ബോളിവുഡ് സിനിമകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലും തൻറേതായ വ്യക്തിമുദ്ര പതിപ്പിച്ച രാഘവ് ജുയൽ, ജെൻ സീ, മില്ലേനിയൽ വിഭാഗങ്ങളുടെ പ്രിയതാരമാണ്. എച്ച്എംഡിയുടെ നൂതനമായ സ്മാർട്ട്ഫോൺ ആശയങ്ങളുമായി പൊരുത്തപ്പെടുന്നതാണ് രാഘവിൻറെ തനതായ ശൈലിയും സർഗാത്മകതയും ഒത്തുചേരുന്ന വ്യക്തിത്വം.
2026ൽ ഐപിഎലിൽ രാജസ്ഥാൻ റോയൽസുമായുള്ള ഔദ്യോഗിക പങ്കാളിത്തം, വോയ്സ് ടെക്നോളജിക്കായി സർവം എഐയുമായുള്ള സഹകരണം, ഫ്ളിപ്കാർട്ടുമായുള്ള ലോഞ്ച് പാർട്ണർഷിപ്പ് എന്നിവയ്ക്ക് പിന്നാലെയാണ് എച്ച്എംഡിയുടെ പുതിയ ബ്രാൻഡ് അംബാസിഡർ പ്രഖ്യാപനം. പുതിയ സ്മാർട്ട്ഫോൺ നിരയുമായി വിപണി പിടിക്കാൻ തയ്യാറെടുക്കുന്ന എച്ച്എംഡി, രാജ്യത്തുടനീളം 360ഡിഗ്രി ക്യാമ്പയിനുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ , സോഷ്യൽ മീഡിയ, പരസ്യ ബോർഡുകൾ എന്നിവ വഴി രാഘവ് ജുയൽ എച്ച്എംഡിയുടെ മുഖമായി മാറും.
എച്ച്എംഡിയുടെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് ഞങ്ങൾ കടക്കുമ്പോൾ രാഘവ് ജുയലുമായുള്ള ഈ പങ്കാളിത്തം വളരെ നിർണായകമാണെന്ന് എച്ച്എംഡി ഇന്ത്യ, ഏഷ്യ പസിഫിക്, ഓസ്ട്രേലിയ ആൻഡ് ന്യൂസിലാൻഡ് വൈസ് പ്രസിഡൻറും സിഇഒയുമായ രവി കുൻവാർ പറഞ്ഞു. സർഗാത്മകതയും പുതുമയും ആഗ്രഹിക്കുന്ന ജെൻ സീ വിഭാഗത്തിലേക്ക് എച്ച്എംഡിയുടെ മൂല്യങ്ങൾ എത്തിക്കാൻ അദ്ദേഹത്തിന് സാധിക്കും. ഫ്ളിപ്കാർട്ട് വഴി ഞങ്ങളുടെ പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ തയ്യാറെടുക്കുമ്പോൾ ഈ സഹകരണം അത്യന്തം ആവേശം നിറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാങ്കേതികവിദ്യ കേവലം അൽഗോരിതങ്ങൾക്കപ്പുറം മനുഷ്യർക്ക് ഉപകാരപ്രദമാകണം എന്ന എച്ച്എംഡിയുടെ കാഴ്ചപ്പാട് തന്നെ ആകർഷിച്ചുവെന്ന് രാഘവ് ജുയൽ പ്രതികരിച്ചു. ഓരോ നിമിഷവും അർഥവത്തായ രീതിയിൽ പകർത്താൻ സഹായിക്കുന്ന എച്ച്എംഡിയുടെ സ്മാർട്ട്ഫോണുകൾ ക്രിയേറ്റർമാർക്ക് വലിയ കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.