- Trending Now:
കൊച്ചി: കൺസ്യൂമർ ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് രംഗത്തെ മുൻനിരക്കാരായ ഹൈസെൻസ് ഇന്ത്യ ദക്ഷിണേന്ത്യയിലെ വൻകിട റീട്ടെയിൽ ശൃംഖലയായ സത്യ ഏജൻസീസുമായി സഹകരിക്കുന്നു. ഈ സഹകരണത്തിലൂടെ ഹൈസെൻസിൻറെ ടിവി, എയർകണ്ടീഷണറുകൾ, ഉടൻ പുറത്തിറക്കുന്ന മറ്റു ഉൽപന്നങ്ങൾ തുടങ്ങിയവയെല്ലാം കേരളം, തമിഴ്നാട്, കർണാട, ആന്ധ്രാപ്രദേശ്, പുതുശ്ശേരി തുടങ്ങിയിടങ്ങളിലായുള്ള 375 സത്യ സ്റ്റോറുകളിൽ ലഭ്യമാക്കും.
പ്രാദേശികമായി സത്യയ്ക്ക് ആഴത്തിലുള്ള സ്വാധീനവും വിശ്വാസ്യതയും ഓൺലൈൻ സ്റ്റോറുകളിലൂടെയുള്ള സാന്നിധ്യവും ഹൈസെൻസ് ഇന്ത്യയ്ക്ക് ദക്ഷിണേന്ത്യയിലെ അതിവേഗം വളരുന്ന ഇലക്ട്രോണിക്സ്, അപ്ലയൻസസ് ആവശ്യത്തെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താനാവും. അത്യാധുനിക സാങ്കേതികവിദ്യ കുറഞ്ഞനിരക്കിൽ ലഭ്യമാക്കിക്കൊണ്ടാവും ഇതു സാധ്യമാക്കുക.
ഉയർന്ന ഗുണനിലവാരവും ആധുനിക സാങ്കേതികവിദ്യയും ഉള്ള ഉൽപന്നങ്ങൾ ഓരോ ഇന്ത്യൻ ഭവനത്തിനും കുറഞ്ഞനിരക്കിൽ ലഭ്യമാക്കുകയാണ് ഹൈസെൻസ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ഹൈസെൻസ് ഇന്ത്യ സിഇഒ പങ്കജ് റാണ പറഞ്ഞു. സത്യ ഏജൻസിയൂമായുള്ള സഹകരണം ഈ നീക്കത്തിലെ സുപ്രധാനമായ ഒരു ചുവടുവെപ്പാണ്. ഒരു ബ്രാൻഡ് എന്ന നിലയിൽ പുതുമകൾ അവതരിപ്പിക്കുന്ന തങ്ങളുടെ ആഗോള പാരമ്പര്യത്തോട് തങ്ങൾക്ക് പ്രതിബദ്ധതയുണ്ട്. ഇതോടൊപ്പം ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രധാനപ്പെട്ട ആവശ്യങ്ങളും വെല്ലുവിളികളും കണക്കിലെടുത്ത് കുറഞ്ഞനിരക്കിൽ അവ അവതരിപ്പിക്കുകയും ചെയ്യും. തങ്ങളുടെ പ്രീമിയം ടിവികളായാലും തങ്ങളുടെ ഊർജ്ജ സംരക്ഷണ എയർ കണ്ടീഷണറുകളായാലും പ്രകടനം, മൂല്യം, വിശ്വാസ്യത എന്നിവയിലെ തങ്ങളുടെ പ്രതിജ്ഞ പ്രതിഫലിപ്പിക്കുന്നതാവും. ഈ വിപുലീകരണത്തിലൂടെ റീട്ടെയിൽ ശൃംഖല വളർത്തിയെടുക്കു മാത്രമല്ല, ബന്ധങ്ങൾ വളർത്തിയെടുക്കുക കൂടിയാണ്. ഓരോ ഇന്ത്യൻ കുടുംബത്തിൻറെയും പ്രിയപ്പെട്ട ബ്രാൻഡായി ഹൈസെൻസിനെ മാറ്റുകാണ് തങ്ങളുടെ ലക്ഷ്യം. ബ്രാൻഡിൻറെ ശക്തമായ സ്റ്റോറി ടെല്ലിങിൻറേയും സുസ്ഥിരമായ ഉപഭോക്തൃ അനുഭവങ്ങളുടേയും പിന്തുണ ഇതിനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപഭോക്താക്കൾക്ക് അത്യാധുനിക സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിൽ തങ്ങൾ എന്നും പ്രതിജ്ഞാബദ്ധരാണെന്ന് സത്യ ഏജൻസീസ് മാനേജിങ് ഡയറക്ടർ ജോൺസൺ അസാറിയ പറഞ്ഞു. ഹൈസെൻസുമായുള്ള തങ്ങളുടെ പങ്കാളിത്തം ഈ നീക്കത്തിലെ നിർണായക ചുവടുവെപ്പാണ്. ഏറ്റവും പുതിയ മുന്നേറ്റങ്ങളെ തങ്ങളുടെ ഷോറൂമുകളിൽ എത്തിക്കാനും ആധുനിക, അതീവ ഗുണമേൻമയുള്ള സംവിധാനങ്ങൾ എല്ലാ വീടുകളിലും ലഭ്യമാക്കാനുമുള്ള പ്രതിജ്ഞ നിറവേറ്റാനും ഇതു സഹായിക്കും. ഹൈസെൻസ് ടീമുമായി ശക്തവും ദീർഘകാലത്തേക്കുള്ളതുമായ ബന്ധം സ്ഥാപിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ വിപണിയിൽ സാന്നിധ്യവും പ്രതിബദ്ധതയും ഉറപ്പിക്കുന്നതിനുള്ള നിർണായക നീക്കങ്ങളാണ് കഴിഞ്ഞ വർഷങ്ങളിൽ ഹൈസെൻസ് ഇന്ത്യ കൈക്കൊണ്ടത്. ഇപാക് ഡ്യൂറബിളുമായി കമ്പനി സഹകരണത്തിലേർപ്പെടുകയും ബ്രാൻഡിൻറെ സാങ്കേതികവിദ്യയും രൂപകൽപനാ വൈദ്ഗ്ദ്ധ്യവും ഉപയോഗിച്ച് ഇന്ത്യയിൽ എയർ കണ്ടീഷണറുകളും ഹോം അപ്ലയൻസസുകളും നിർമിക്കാനായുള്ള സൗകര്യമാണ് ഇതിലൂടെ സ്ഥാപിക്കുന്നത്. സർക്കാരിൻറെ മെയ്ക് ഇൻ ഇന്ത്യ നീക്കത്തിനും ഇതിലൂടെ പിന്തുണ നൽകി.
വില്പനാനന്തര ഉപഭോക്തൃ സംതൃപ്തി വളർത്തുന്നതിനായി റിലയൻസ് റീട്ടെയിലിൻറെറ സർവീസ് വിഭാഗമായ റിലയൻസ് റെസ്ക്യൂവുമായി ഹൈസെൻസ് ഇന്ത്യ സഹകരണത്തിനും തുടക്കം കുറിച്ചിരുന്നു. 19,000 പിൻകോഡുകളിലായി വ്യാപിച്ചു കിടക്കുന്ന വിപുലമായ ശൃംഖലയിലൂടെ ദേശീയ വ്യാപകമായ വിൽപനാന്തര സേവനം ഇതിലൂടെ ലഭ്യമാകും. ഉന്നത നിലവാരത്തിലുള്ള സുഗമമായ വിശ്വസനീയ ഉപഭോക്തൃ സേവന അനുഭവമാകും ഇതു ലഭ്യമാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.